Skip to main content

ചിറ്റുമലയില്‍ കാര്‍ഷിക വിപണി തുറന്നു

ചിറ്റുമല ബ്ലോക്ക് പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ചിറ്റുമലയില്‍ ആരംഭിച്ച  കാര്‍ഷിക വിപണി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബു ഉദ്ഘാടനം ചെയ്തു. ഓണനാളുകളില്‍ പച്ചക്കറികള്‍ക്ക് അമിതവില ഈടാക്കുന്നത് തടയാന്‍ കാര്‍ഷിക വിപണിക്ക് കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
തനതായ കാര്‍ഷിക വിഭവങ്ങള്‍ മിതമായ നിരക്കില്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുകയാണ് വിപണിയുടെ ലക്ഷ്യം. കര്‍ഷകന് 30 ശതമാനവും, വാങ്ങുന്നവര്‍ക്ക് 10 ശതമാനവും ലാഭം കിട്ടുന്നു. വിപണി ആഗസ്റ്റ് 30 വരെ പ്രവര്‍ത്തിക്കും.
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തങ്കമണി ശശിധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ കൃഷി വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ രാജി, കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍,  ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍  തുടങ്ങിയവര്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2319/2020)

date