Skip to main content

സപ്ലൈകോ സൂപ്പര്‍ മാര്‍ക്കറ്റ് ഉദ്ഘാടനം ഇന്ന്(ആഗസ്റ്റ് 27)

കല്ലുവാതുക്കല്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന മാവേലി സ്റ്റോര്‍ സൂപ്പര്‍ മാര്‍ക്കറ്റായി ഉയര്‍ത്തി കല്ലുവാതുക്കല്‍ ജംഗ്ഷനിലുള്ള പുതിയ കെട്ടിടത്തിലേക്ക് മാറ്റി പ്രവര്‍ത്തനം ആരംഭിക്കുന്നു. പുതിയ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമന്‍ ഇന്ന്(ആഗസ്റ്റ് 27) രാവിലെ 10.30 ന് വീഡിയോ കോണ്‍ഫറന്‍സ് മുഖേന നിര്‍വഹിക്കും. ജി എസ് ജയലാല്‍ എം എല്‍ എ ഭദ്രദീപം തെളിയിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സിന്ധു ആദ്യ വില്‍പ്പന നടത്തും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ചടങ്ങുകള്‍ നടത്തും.
(പി.ആര്‍.കെ നമ്പര്‍ 2322/2020)

 

date