Skip to main content

ആദിവാസികളുടെ തുടര്‍വിദ്യാഭ്യാസത്തിനുള്ള സമഗ്ര പദ്ധതി ആരംഭിച്ചു

ആദിവാസി വിഭാഗങ്ങളില്‍പ്പെടുന്നവരുടെ തുടര്‍വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിനായി സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി നടപ്പാക്കുന്ന സമഗ്ര പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ആരംഭിച്ചതായി സാക്ഷരതാ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ദീപ ജയിംസ് അറിയിച്ചു.  വിദ്യാഭ്യാസപരമായി മുന്നേറാനുള്ള സാഹചര്യം നല്‍കിയാല്‍ മാത്രമേ ആദിവാസി വിഭാഗങ്ങളുടെ സാമൂഹിക പിന്നാക്കാവസ്ഥ ഇല്ലാതാക്കാന്‍ കഴിയൂ എന്ന തിരിച്ചറിവാണ് ഈ പദ്ധതി ആവിഷ്കരിക്കുന്നതിന് പ്രേരകമായത്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ സര്‍വെ നടത്തി സ്കൂളുകളില്‍ നിന്നും കൊഴിഞ്ഞുപോയവരെ കണ്ടെത്തി തുടര്‍വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ആദിവാസി വിഭാഗങ്ങള്‍ക്കുള്ള അവകാശങ്ങള്‍ പരിരക്ഷകള്‍, വിവിധ സര്‍ക്കാര്‍ ധനസഹായ പദ്ധതികള്‍ എന്നിവയെക്കുറിച്ച് അറിവ് നല്‍കുകയും പദ്ധതിയുടെ ലക്ഷ്യമാണ്. പദ്ധതിയിന്‍കീഴി ല്‍ നാലാംതരം, ഏഴാംതരം തുല്യതാ കോഴ്സുകള്‍ നടത്തി തുടര്‍ പഠനത്തിന് അവസരം ഒരുക്കുന്നതിനും ലക്ഷ്യമിടുന്നു. ജില്ലയിലെ വിവിധ ആദിവാസി മേഖലകളില്‍ പദ്ധതി നടത്തിപ്പിനായി പ്രേരക്മാരെ തെരഞ്ഞെടുത്തുകഴിഞ്ഞു. ഈ മാസം 24,25 തീയതികളില്‍ ഇവര്‍ക്ക് പരിശീലനം നല്‍കുന്നതിനും തീരുമാനിച്ചിട്ടുണ്ട്.                        (പിഎന്‍പി 631/18)
 

date