Skip to main content

ആലുവ  മാർക്കറ്റിൽ കളക്ടർ സന്ദർശനം നടത്തി 

എറണാകുളം : കോവിഡ് 19 നിയന്ത്രണങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിൽ  പ്രവർത്തനങ്ങൾ വിലയിരുത്താൻ കളക്ടർ എസ്. സുഹാസ് ആലുവ  മാർക്കറ്റിൽ സന്ദർശനം നടത്തി. കോവിഡ് നിയന്ത്രണങ്ങൾക്ക് ശേഷം ഈ മാസം പകുതിയോടെയാണ് ആലുവ മാർക്കറ്റ് വീണ്ടും തുറന്നത്.  ഓണക്കാലം ആയതോടെ മാർക്കറ്റിൽ മുമ്പത്തേക്കാൾ തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ആണ് കളക്ടറുടെ സന്ദർശനം.  കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും മാസ്ക് ഉൾപ്പടെയുള്ളവ ദിനചര്യയുടെ ഭാഗമാക്കണമെന്നും കളക്ടർ വ്യാപാരികളോട് നിർദേശിച്ചു. 
മാർക്കറ്റിലെ നിലവിലെ സമയക്രമം പരിഷ്കരിക്കണമെന്ന് വ്യാപാരികൾ കളക്ടറോട് അഭ്യർത്ഥിച്ചു. മന്ത്രിയോടും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടും പോലീസിനോടും കൂടി ആലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് കളക്ടർ വ്യാപാരികൾക്ക് ഉറപ്പ് നൽകി.  അമിതമായ തിരക്ക് നിയന്ത്രിക്കാൻ ആവശ്യമായ നിർദേശങ്ങൾ കൃത്യമായി നടപ്പാക്കണമെന്നും കളക്ടർ പറഞ്ഞു. റെവന്യൂ  ഉദ്യോഗസ്ഥരും  പോലീസും വ്യാപാരി പ്രതിനിധികളും കളക്ടറെ അനുഗമിച്ചു.

date