പ്രൊഫ.എം.വി.പൈലി അവാര്‍ഡ് ദാനം സെപ്തംബര്‍ 4ന്
കൊച്ചി: രാജ്യത്തെ മികച്ച വിദ്യാഭ്യാസ വിദഗ്ധന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല നല്‍കുന്ന പ്രൊഫ.എം.വി.പൈലി അവാര്‍ഡ് ജേതാവ് പാലക്കാട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡയറക്ടര്‍ ഡോ. പി.ബി സുനില്‍ കുമാറിന്് സെപ്തംബര്‍ 4ന് സമ്മാനിക്കും. കുസാറ്റ് സെമിനാര്‍ കോപ്ലക്്‌സില്‍ ഉച്ചതിരിഞ്ഞ് 2 മണിക്ക്്് നടക്കുന്ന പരിപാടിയില്‍ യോഗാദ്ധ്യക്ഷന്‍ വൈസ്ചാന്‍സലര്‍ ഡോ. കെ. എന്‍. മധുസൂദനന്‍ അവാര്‍ഡ്് സമ്മാനിക്കും. പ്രോ-വൈസ് ചാന്‍സലര്‍ ഡോ. പി. ജി. ശങ്കരന്‍, പ്രൊഫ. പി. ആര്‍. പൊതുവാള്‍, രജിസ്ട്രാര്‍ ഡോ. വി മീര, സി-സിസ് ഡയറക്ടര്‍ പ്രൊഫ.എം. ഭാസി, 2017 ലെ പ്രൊഫ.എം. വി. പൈലി അവാര്‍ഡ്് ജേതാവ് പ്രൊഫ. കുഞ്ചെറിയ പി ഐസക്ക്്, അവാര്‍ഡ് നിര്‍ണ്ണയ സമിതി അംഗങ്ങളായ പ്രൊഫ.ആര്‍.ശശിധരന്‍, ഡോ. പൂര്‍ണ്ണിമ നാരായണ്‍, പ്രൊഫ.എസ്. ഹരികുമാര്‍ പരീക്ഷാ കണ്‍ട്രോളര്‍ ഡോ.ബെഞ്ചമിന്‍ വര്‍ഗീസ് തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുക്കും. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ.്് പൂര്‍ണ്ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരിപാടി സംഘടിപ്പിക്കുക.
- Log in to post comments