ലൈഫ് - 2020: അപേക്ഷ സമർപ്പിക്കുവാനുള്ള സമയപരിധി സെപ്റ്റംബർ 9 വരെ നീട്ടി.
*സംസ്ഥാന സർക്കാരിന്റെ ലൈഫ് ഭവനപദ്ധതിയുടെ ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെടാതെ പോയവർക്ക് വീണ്ടും അപേക്ഷ സമർപ്പിക്കുവാനുള്ള സമയപരിധി 2020 സെപ്തംമ്പർ 9 വരെ ദീർഘിപ്പിച്ചു.
പൂർണ്ണമായും ഓൺലൈൻ മുഖേനയാണ് അപേക്ഷ സമർപ്പിക്കേണ്ടത്. ഒരു റേഷൻ കാർഡിൽ ഉൾപ്പെട്ടവരെ ഒറ്റ കുടുംബമായിട്ടായിരിക്കും പരിഗണിക്കുക. ഇതുപ്രകാരം 2020 ജൂലൈ ഒന്നിനു മുൻപ് റേഷൻ കാർഡ് ഉള്ളതും കാർഡിൽ പേരുള്ള ഒരാൾക്ക് പോലും ഭവനം ഇല്ലാത്തവരുമായ ഭൂമിയുള്ള ഭവനരഹിതർ, ഭൂരഹിത ഭവനരഹിതർ എന്നിവർക്കാണ് അപേക്ഷിക്കാൻ കഴിയുക. ഇപ്രകാരം അപേക്ഷിക്കുന്നവരുടെ വാർഷിക വരുമാനം മൂന്നു ലക്ഷത്തിൽ താഴെയായിരിക്കണം.
അപേക്ഷയോടൊപ്പം സമർപ്പിയ്ക്കേണ്ട രേഖകൾ:
ഭൂമി
1.റേഷൻ കാർഡ്
2.ആധാർ കാർഡ്
3.വരുമാന സർട്ടിഫിക്കറ്റ്
4.ക്ലേശ ഘടകങ്ങൾ ഉണ്ടെങ്കിൽ അത് തെളിയിയ്ക്കുന്ന സാക്ഷ്യപത്രം.
5.റേഷൻ കാർഡിൽ ഉൾപ്പെട്ട കുടുംബങ്ങളുടെ പേരിൽ ഭൂമിയില്ലെന്ന സാക്ഷ്യപത്രം
6. സ്വന്തം പേരിലോ കുടുംബാംഗങ്ങളുടെ പേരിലോ മറ്റെവിടെയും ഭൂമിയില്ലെന്ന ഗുണഭോക്താവിന്റെ സാക്ഷ്യപത്രം.
7 ബാങ്ക് പാസ് ബുക്ക്
ഭവനം
1.റേഷൻ കാർഡ്
2.ആധാർ കാർഡ്
3.വരുമാന സർട്ടിഫിക്കറ്റ്
4.ക്ലേശ ഘടകങ്ങൾ ഉണ്ടെങ്കിൽ അത് തെളിയിയ്ക്കുന്ന സാക്ഷ്യപത്രം.
5.ഗ്രാമപഞ്ചായത്തിലാണെങ്കിൽ 25 സെന്റിലധികമോ
നഗരസഭയിലാണെങ്കിൽ 5 സെന്റിൽ അധികമോ ഭൂമിയില്ലെന്ന സാക്ഷ്യപത്രം-
വില്ലേജ് ഓഫീസർ നൽകുന്നത്.
( ജനറൽ വിഭാഗക്കാർക്ക് )
6. ബാങ്ക് പാസ്ബുക്ക്
നിലവിൽ ലൈഫ് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർ വീണ്ടും അപേക്ഷ നൽകേണ്ടതില്ല.
- Log in to post comments