കടലിന്‍റെ മക്കള്‍ക്ക് കരുതലുമായി പഞ്ചായത്ത് ജീവനക്കാര്‍
എറണാകുളം: മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച ഓണക്കാലത്ത് മത്സ്യത്തൊഴിലാളികള്‍ക്ക് കരുതലൊരുക്കി പഞ്ചായത്ത് ജീവനക്കാർ.
ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളെ 2018ലെ മഹാപ്രളയം ദുരിതത്തിലാഴ്ത്തിയപ്പോള്‍ ബോട്ടും, വഞ്ചികളുമായി രക്ഷാപ്രവര്‍ത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ചെല്ലാനം ഗ്രാമപഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾക്ക് വറുതിയുടെ നാളുകളിൽ സഹായമൊരുക്കുകയാണ് എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിലെയും, അസിസ്റ്റന്‍റ് ഡയറക്ടർ ഓഫീസിലെയും ജീവനക്കാർ.
തീരദേശമേഖലയിലെ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കായി ജീവനക്കാരുടെ നേതൃത്വത്തില്‍ അവശ്യസാധനങ്ങള്‍ അടങ്ങിയ 200 കിറ്റുകള്‍ തയ്യാറാക്കി നല്‍കി. എറണാകുളം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ കെ. വി. മാലതി ചെല്ലാനം ഗ്രാമപഞ്ചായത്ത് സെക്രട്ടറി പി. പി. ഷീലയ്ക്ക് കിറ്റുകള്‍ കൈമാറി. പഞ്ചായത്ത് അസിസ്റ്റന്‍റ് ഡയറക്ടര്‍ കെ. ജെ. ജോയ്, സീനിയര്‍ സൂപ്രണ്ട് ഡൈന്യൂസ് തോമസ്, ജൂനിയര്‍ സൂപ്രണ്ടുമാരായ ബന്‍സി .എന്‍, പി. പി. രാജേഷ്, സീനിയര്‍ ക്ലാര്‍ക്ക് രതീഷ് തങ്കപ്പന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
- Log in to post comments