പഴമയുടെ പുതുമ എന്റെ പെരുമ: ചരിത്ര പൈതൃക ബോധനയാത്രയ്ക്ക് തുടക്കം
ചരിത്രരേഖാ സംരക്ഷണ യത്‌നത്തിന്റെ ഭാഗമായി പൊതുജനങ്ങളില്‍ ചരിത്രാവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ആര്‍ക്കൈവ്‌സ് വകുപ്പ് സംഘടിപ്പിക്കുന്ന പഴമയുടെ പുതുമ എന്റെ പെരുമ എന്ന ചരിത്രപൈതൃക ബോധനയാത്ര പുരാരേഖ - പുരാവസ്തു - മ്യൂസിയം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പളളി ഫ്‌ളാഗ് ഓഫ് ചെയ്തു. ചരിത്രം ഉറങ്ങിക്കിടക്കുന്ന ഭൂമികയിലൂടെയുളള ബോധനയാത്രയിലൂടെ ചരിത്രത്തിന്റെ ഉത്കൃഷ്ടമായ മഹാനിധികളുടെ സൂക്ഷിപ്പുകവാടങ്ങള്‍ തുറന്നുകാണാനും കേള്‍ക്കാനും കഴിയും. ഇത് പുതിയ തലമുറക്കുണ്ടാകുന്ന അനുഭവങ്ങളും അനുഭൂതികളും അനിര്‍വചനീയമായിരിക്കുമെന്ന് മന്ത്രി പറഞ്ഞു. ചരിത്രപൈതൃക ബോധനയാത്ര തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ കോളേജുകളിലും പൊതു സ്ഥലങ്ങളിലുമായി 22 പരിപാടികളാണ് അവതരിപ്പിക്കുന്നത്. പ്രശസ്ത വെന്‍ട്രിലോക്കിസ്റ്റ് വിനോദ് നരനാട്ട് അവതരിപ്പിക്കുന്ന കിറ്റിഷോയാണ് യാത്രയുടെ പ്രധാന ആകര്‍ഷണം.
ആര്‍ക്കൈവ്‌സ് ഓഫീസ് പരിസരത്ത് നടന്ന ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ ആര്‍ക്കിയോളജി വകുപ്പ് ഡയറക്ടര്‍ ജെ. രജികുമാര്‍ അധ്യക്ഷത വഹിച്ചു. ആര്‍ക്കൈവ്‌സ് വകുപ്പ് ഡയറക്ടര്‍ പി.ബിജു സ്വാഗതം പറഞ്ഞു. സാംസ്‌കാരിക കാര്യ വകുപ്പ് അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി കെ. ഗീത, മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടര്‍ കെ. ഗംഗാധരന്‍, കേരള ചരിത്ര പൈതൃക മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍. ചന്ദ്രന്‍പിളള എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ആര്‍. അശോക് കുമാര്‍ (ആര്‍ക്കൈവിസ്റ്റ് ആര്‍ക്കൈവ്‌സ് ഡയറക്ടറേറ്റ്)നന്ദി പറഞ്ഞു.
പി.എന്‍.എക്‌സ്.952/18
- Log in to post comments