Skip to main content

സ്‌പെഷ്യല്‍ സ്‌ക്വാഡ് ജില്ലയില്‍  പ്രവര്‍ത്തനമാരംഭിക്കും

ഓണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച്   ഇന്ന്(ആഗസ്റ്റ് 28) മുതല്‍ ആറ് ദിവസത്തേക്ക് നിരീക്ഷണങ്ങളും പരിശോധനകളും ശക്തിപ്പെടുത്തുത്താന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സ്‌പെഷ്യല്‍       സ്‌ക്വാഡ് പ്രവര്‍ത്തനമാരംഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍. ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്ന ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ അവലോകന യോഗത്തിലാണ് കലക്ടര്‍ ഇത് സംബന്ധിച്ച നിര്‍ദേശങ്ങള്‍ നല്‍കിയത്.
ഓണാഘോഷവുമായി ബന്ധപ്പെട്ട് തണ്ണീര്‍ത്തട നശീകരണം, കുന്നിടിക്കല്‍, മാലിന്യനിക്ഷേപം പോലുള്ള പ്രവൃത്തികള്‍ വ്യാപകമായി നടക്കാനുള്ള സാധ്യത പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം. തെ•ല അടക്കമുള്ള വിനോദ സഞ്ചാര മേഖലകളിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചിട്ടില്ല. കല്യാണം പോലുള്ള വിശേഷങ്ങള്‍ പോലീസിന്റെ ശക്തമായ നിയന്ത്രണത്തിലായിരിക്കും. അഴീക്കല്‍ മേഖലയിലെ നിരീക്ഷണം ശക്തമാക്കും. മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കി സാഹചര്യങ്ങള്‍ വിലയിരുത്തിയതിന് ശേഷമായിരിക്കും അടച്ച ഹാര്‍ബറുകള്‍ തുറക്കുക. കോവിഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥരുടെ സമയക്രമം ഒന്നിടവിട്ടുള്ള ദിവസങ്ങളിലായി നിജപ്പെടുത്തി. ഹാര്‍ബറുകള്‍ അടക്കമുള്ള പൊതു ഇടങ്ങളില്‍ സ്ത്രീ ജീവനക്കാരെ നിയമിക്കില്ല. ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കും ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ദമ്പതികളായ ജീവനക്കാരില്‍ ഒരാള്‍ മാത്രം ഹാജരായാല്‍ മതിയാകും. പരാതികള്‍ക്ക് ഇടവരാത്ത രീതിയില്‍ ഒരേ സ്ഥാപനത്തിലെ ജീവനക്കാരെ വെവ്വേറെ സ്ഥലങ്ങളില്‍ നിയോഗിക്കും.
സിറ്റി പൊലീസ് കമ്മീഷണര്‍ ടി നാരായണന്‍, മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത, ജില്ലാ ആശുപത്രി സൂപ്രണ്ട് ദാമോദര്‍ വസന്തദാസ്,  പാരിപ്പളി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ ഹബീബ് നസീം, ആര്‍ ഡി ഒ മാരായ സി ജി ഹരികുമാര്‍, ബി ശശികുമാര്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ കെ സുഹൈര്‍, ജൂനിയര്‍ സൂപ്രണ്ട് അസിം സേട്ട് എന്നിവര്‍ പങ്കെടുത്തു.
 (പി.ആര്‍.കെ നമ്പര്‍ 2337/2020)

date