Skip to main content

ഡിസൈന്‍ രംഗത്ത് സാധ്യകളുമായി സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈന്‍ 

 

ഡിസൈന്‍ രംഗത്ത് നൂതനാശയങ്ങള്‍ അവതരിപ്പിക്കുന്നവര്‍ക്കായി ആരംഭിച്ചിട്ടുള്ള  സംസ്ഥാന ഇന്‍സ്റ്റീറ്റിയൂട്ട് ഓഫ് ഡിസൈനിലേക്ക് വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു.  

അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ അനുബന്ധ സ്ഥാപനമാണിത്.  സിലബസ് തയാറാക്കുന്നതും സാങ്കേതിക സഹായം നല്‍കുന്നതും അഹമ്മദാബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനാണ്.  മൂന്നു തരം പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്‌സുകളാണ് നടത്തുന്നത്.  കൈത്തറി, വസ്ത്രം എന്നീ മേഖലകളുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കുന്നതിനും തുണികളിലെ ഡിസൈനും വസ്ത്രങ്ങളിലെ അലങ്കാരപ്പണികളും വ്യത്യസ്തമാക്കുന്നതിനുമായാണ് ഇന്റഗ്രേറ്റഡ് ടെക്സ്റ്റയില്‍ ആന്റ് അപ്പാരല്‍ ഡിസൈന്‍ കോഴ്‌സ്. 

ആട്ടോമോട്ടീവ്, ഹെല്‍ത്തകെയര്‍, ഇലക്‌ട്രോണിക് അപ്ലയന്‍സസ്,  ഫര്‍ണിച്ചര്‍ മേഖലകളില്‍ തൊഴില്‍ അവസരം ലഭിക്കുന്നതിനുള്ള കോഴ്‌സാണ് ഇന്റഗ്രേറ്റഡ് ലൈഫ്‌സ്‌റ്റെല്‍ പ്രോഡക്ട് ഡിസൈന്‍.

ഗ്രാഫിക് ഡിസൈന്‍, അനിമേഷന്‍, ടെലിവിഷന്‍, സിനിമാ മേഖല, ഐ.ടി അധിഷ്ഠിത ഡിസൈന്‍ കമ്പനികള്‍ എന്നിവിടങ്ങളില്‍ ജോലി സാധ്യതയുളള കോഴ്‌സാണ് ഐ.ടി ഇന്റഗ്രേറ്റഡ് കമ്യൂണിക്കേഷന്‍ ഡിസൈന്‍.  

ഡിസൈനില്‍ അഭിരുചി പരീക്ഷ നടത്തിയാണ് കോഴ്‌സിന് തെരഞ്ഞെടുക്കുന്നത്.  സ്റ്റുഡിയോ ടെസ്റ്റും അഭിമുഖവും ഉണ്ടാകും.  ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഫൈന്‍ ആര്‍ട്‌സ്, അപ്ലയ്ഡ് ആര്‍ട്‌സ്, ആര്‍ക്കിടെക്ചര്‍, എന്‍ജിനീയറിങ്/ടെക്‌നോളജി, എന്നിവയാണ് യോഗ്യത.  ഹ്യൂമാനിറ്റീസ് വിഷയങ്ങള്‍ പഠിച്ചവരെയും പരിഗണിക്കും.  അവസാന വര്‍ഷ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.  പ്രവേശനത്തിനു മുമ്പ് നിശ്ചിത യോഗ്യത നേടിയിരിക്കണം.  അപേക്ഷ സമര്‍പ്പിക്കേണ്ടത്  മാര്‍ച്ച് ഒന്നുമുതല്‍ 31 വരെയാണ്.  പ്രവേശന പരീക്ഷ ഏപ്രില്‍ അവസാന വാരം.  വിശദവിവരങ്ങള്‍ക്ക് : 0474-2710393, 27119193, www.ksid.ac.inemail-info@ksid.ac.in 

പി.എന്‍.എക്‌സ്.956/18

date