Skip to main content

ലിറ്റിൽ മാസ്റ്റേഴ്സ് 2020 - വിജയികൾക്കുള്ള സമ്മാനദാനം നടന്നു

ആലപ്പുഴ : ആലപ്പുഴ മെഡിക്കൽ കോളേജ് ഓട്ടിസം/ റീജിയണൽ ഏർളി ഇന്റർവെൻഷൻ സെന്ററിന്റെയും മെഡിക്കൽ കോളേജ് എം എസ് സി നഴ്സിങ് വിദ്യാർഥികളുടെയും സംയുക്താഭിമുഖ്യത്തിൽ ഓൺലൈനായി 'ലിറ്റിൽ മാസ്റ്റേഴ്സ് 2020' എന്ന പേരിൽ സംഘടിപ്പിച്ച വിവിധ കലാപരിപാടികളിൽ  നിന്നും തിരഞ്ഞെടുത്തവർക്കുള്ള സമ്മാനം നല്കി.
 ആർ.ഇ.ഐ.സി മെഡിക്കൽ ഓഫീസർ ഡോ എ പി മുഹമ്മദ് സമ്മാനദാനം നിർവഹിച്ചു.
 നഴ്സിംഗ് കോളേജ് അസിസ്റ്റൻഡ് പ്രൊഫസർ ദീപ ആശംസ പ്രസംഗം നടത്തി. ആർ.ഇ.ഐ.സി മാനേജർ ലിനി ഗ്രിഗറി, സൈക്കോളജിസ്റ്റ്  അശ്വതി പി എം എന്നിവർ സംസാരിച്ചു.
 കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ തിരഞ്ഞെടുത്ത കുട്ടികൾക്ക് മാത്രം തൽസമയം സമ്മാനങ്ങൾ വിതരണം ചെയ്തു.ബാക്കിയുള്ളവർക്ക് പിന്നീടും സമ്മാനങ്ങൾ വിതരണം ചെയ്യും.
 

date