Skip to main content

ലീഗൽ മെട്രോളജി നിയമ ലംഘനങ്ങൾ അറിയിക്കാൻ കൺട്രോൾ റൂം

ആലപ്പുഴ : ഓണത്തോടനുബന്ധിച്ച് ലീഗൽ മെട്രോളജി വകുപ്പ് ആലപ്പുഴ ജില്ലാ ഓഫീസ് കേന്ദ്രീകരിച്ച് കൺട്രോൾ റൂമും സ്പെഷൽ സ്ക്വാഡുകളും രൂപീകരിച്ചു.ലീഗൽ മെട്രോളജി നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ കൺട്രോൾറൂമിൽ അറിയിക്കാവുന്നതാണെന്ന് ജില്ലാ ലീഗൽ മെട്രോളജി ഡെപ്യൂട്ടി കൺട്രോളർ അറിയിച്ചു. കൺട്രോൾ റൂം നമ്പർ: 04772230647, 8281698036,  8281698043
 

date