Skip to main content

ഗ്രൂപ്പ് ഫോസ്റ്റർ കെയർ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

 

ആലപ്പുഴ : വനിതാ ശിശു വികസന വകുപ്പിന് കീഴിലെ ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് ജില്ലയിൽ  ഗ്രൂപ്പ് ഫോസ്റ്റർ കെയർ പദ്ധതി നടപ്പാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. സന്നദ്ധ സംഘടനകൾ, സ്ഥാപനങ്ങൾ, ഏജൻസികൾ, വ്യക്തികൾ എന്നിവരിൽ നിന്നാണ് അപേക്ഷ ക്ഷണിക്കുന്നത്.
 ശിശുസംരക്ഷണ സ്ഥാപനങ്ങളിൽ താമസിക്കുന്ന കുട്ടികൾക്ക് കുടുംബാന്തരീക്ഷത്തിൽ സുരക്ഷിതമായി പരിചരണവും വ്യക്തിഗത ശ്രദ്ധയും നൽകി വളരുവാൻ സാഹചര്യമൊരുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 
  താല്പര്യമുള്ളവർക്ക്‌ ആലപ്പുഴ ശവക്കോട്ട പാലത്തിനു സമീപമുള്ള കോൺവെന്റ് സ്ക്വയർ ലത്തീൻ പള്ളി ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ശിശുസംരക്ഷണ യൂണിറ്റിൽ 2020 സെപ്റ്റംബർ 11 വരെ അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക് -0477 2241644 എന്ന നമ്പറിലും dcpualpy@gmail.com ലും  ബന്ധപ്പെടാവുന്നതാണ്

date