Skip to main content

സ്‌റ്റേറ്റ്‌മെന്റ് തയാറാക്കി അപേക്ഷിക്കണം

    ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കായുള്ള വിദ്യാഭ്യാസ ആനുകൂല്യത്തിന് ഇ ഗ്രാന്റ്‌സ് വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ച് അനുമതി ഉത്തരവ് ലഭിച്ച സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട കുട്ടികളുടെ ക്ലെയിം സ്റ്റേറ്റ്‌മെന്റ് തയ്യാറാക്കി ഓണ്‍ലൈനായി എത്രയും പെട്ടെന്ന് അപേക്ഷിക്കേണ്ടതാണെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ജില്ലാ ഓഫീസില്‍ നിന്നും അപാകതകള്‍ പരിഹരിക്കുന്നതിലേക്കായി സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍  വഴി തിരികെ അയച്ച അപേക്ഷകള്‍, അപാകതകള്‍ പരിഹരിച്ച് രണ്ടു ദിവസത്തിനകം തിരികെ അനുമതിക്കായി സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ഓഫീസുമായോ 0497 2731081 എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
 

date