കേരള ലോകായുക്ത പ്രത്യേക സിറ്റിംഗ്
കോവിഡ് 19 വ്യാപനത്തെതുടർന്ന് കേരള ലോകായുക്തയുടെ ഈ മാസം 11 വരെയുളള എല്ലാ സിറ്റിംഗുകളും മാറ്റി വച്ചെങ്കിലും അടിയന്തര സ്വഭാവമുളള കേസുകൾ പരിഗണിക്കുന്നതിന് എട്ടിനും ഒൻപതിനും ഡിവിഷൻ ബെഞ്ചിന്റെയും സിംഗിൾ ബെഞ്ചിന്റേയും പ്രത്യേക സിറ്റിംഗുകൾ ഗൂഗിൾ മീറ്റ് സംവിധാനത്തിലൂടെ നടക്കും. അടിയന്തരമായി പരിഗണിക്കേണ്ട കേസുകൾ സംബന്ധിച്ച അപേക്ഷ ഇന്ന് (04.09.2020) വൈകിട്ട് നാലിനു മുൻപ് രജിസ്റ്റർ ചെയ്യണം. പരിഗണിക്കുന്ന കേസ് സംബന്ധിച്ച വിവരങ്ങൾ ഏഴിന് വൈകിട്ട് മൂന്നിന് വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. ഇതിനു പുറമെ കഴിഞ്ഞ സിംഗിൾ ബെഞ്ച് പ്രത്യേക സിറ്റിംഗിൽ മാറ്റിവെച്ച കേസുകൾ 11ന് പരിഗണിക്കും. സിറ്റിംഗിൽ പങ്കെടുക്കാനുളള ഗൂഗിൽ മീറ്റ് ലിങ്ക് പരാതിക്കാരുടെ മൊബൈൽ നമ്പരിലേക്ക് അയച്ച് നൽകും. പരാതികൾ registrar.keralalokayukta@gmail.com എന്ന ഇമെയിൽ വിലാസത്തിൽ സമർപ്പിക്കണം.
പി.എൻ.എക്‌സ്. 2978/2020
- Log in to post comments