Post Category
കുടുംബശ്രീ ജില്ലാതല ട്രൈബല്‍ യൂത്ത് ഫുട്‌ബോള്‍
കുടുബശ്രീ കണ്ണൂര്‍ ജില്ലാമിഷന്റെ നേതൃത്വത്തില്‍ ആദിവാസി സമഗ്രവികസന പദ്ധതിയുടെ ഭാഗമായി വി പി സത്യന്‍ സ്മാരക എവര്‍ റോളിംഗ് ട്രോഫി ജില്ലാതല ട്രൈബല്‍ യൂത്ത് ഫുട്‌ബോള്‍ സംഘടിപ്പിക്കുന്നു. 17, 19 തീയ്യതികളില്‍ കണ്ണൂര്‍ പോലീസ് മൈതാനിയിലാണ് ടൂര്‍ണമെന്റ്. മത്സരം ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് കെ വി സുമേഷ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക്തല മത്സരങ്ങളില്‍ വിജയികളായ 12 ടീമുകള്‍ ജില്ലാതല മത്സരത്തില്‍ പങ്കെടുക്കും. ബ്ലോക്ക് തലത്തില്‍ 48 ടീമുകളാണ് മത്സരിച്ചത്. പട്ടികവര്‍ഗ യുവാക്കള്‍ക്കിടയില്‍ നിന്നും കായിക പ്രതിഭകളെ കണ്ടെത്തി വിദഗ്ധ പരിശീലനം നല്‍കുന്നതിനും ഭാവി കായികതാരങ്ങളായി അവരെ വളര്‍ത്തിയെടുക്കുന്നതിനുമാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്. വിജയികള്‍ക്ക് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി സമ്മാനങ്ങള്‍ വിതരണം ചെയ്യും.
പി എന്‍ സി/500/2018
date
- Log in to post comments