മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി അവലോകന യോഗം ചേര്‍ന്നു
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി റോഡ് നവീകരണം സംബന്ധിച്ച അവലോകന യോഗം ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസറിന്റെ അധ്യക്ഷതയില്‍ ഗൂഗിള്‍ മീറ്റ് വഴി ചേര്‍ന്നു.
തദ്ദേശ സ്ഥാപന പരിധിയില്‍ വരുന്ന റോഡുകളിലെ നവീകരണ പ്രവര്‍ത്തനങ്ങളിലെ പുരോഗതി യോഗം വിലയിരുത്തി. സെപ്റ്റംബര്‍-ഒക്‌ടോബര്‍ മാസങ്ങളില്‍ നവീകരണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാണമെന്ന് നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. സമിതിയുടെ അടുത്ത യോഗം സെപ്തംബര്‍ 17 ന് ചേരും.
ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി ജെ ആമിന, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ്, കൊല്ലം എല്‍ എസ് ജി ഡി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍, കൊല്ലം കോര്‍പറേഷന്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍, മറ്റ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
(പി.ആര്‍.കെ നമ്പര്‍ 2365/2020)
- Log in to post comments