Skip to main content

സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റുകള്‍ തുടങ്ങാം

സൂക്ഷ്മ തൊഴില്‍ സംരംഭ യൂണിറ്റുകള്‍  തുടങ്ങുന്നതിന് ഫിഷറീസ് വകുപ്പിന്റെ ഫിഷര്‍മെന്‍ ഫാമിലി രജിസ്റ്ററില്‍(എഫ് എഫ് ആര്‍) രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളി വനിതകള്‍ക്ക് അപേക്ഷിക്കാം. സൊസൈറ്റി ഫോര്‍ അസിസ്റ്റന്‍സ് ടു ഫിഷര്‍ വുമണ്‍(സാഫ്) മുഖാന്തിരം തീരമൈത്രിയാണ് പദ്ധതി നടപ്പാക്കുക. രണ്ടു മുതല്‍ അഞ്ചു അംഗങ്ങള്‍ ഉള്‍പ്പെടുന്ന വനിതാ ഗ്രൂപ്പുകള്‍ക്കാണ് സഹായം. ഒരു അംഗത്തിന് പരമാവധി ഒരു ലക്ഷം രൂപവരെയും അഞ്ച് പേരടങ്ങുന്ന ഗ്രൂപ്പിന് അഞ്ച് ലക്ഷം രൂപവരെയും പദ്ധതി പ്രകാരം തിരിച്ചടയ്ക്കാത്ത ഗ്രാന്റായി ലഭിക്കും. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും മത്സ്യഭവന്‍ ഓഫീസുകളിലും ലഭിക്കുന്ന അപേക്ഷ സെപ്തംബര്‍ 19 വരെ സ്വീകരിക്കും. പ്രായപരിധി 20 നും 50 നും ഇടയില്‍. മറ്റ് ദുര്‍ബല വിഭാഗങ്ങള്‍ക്ക് പ്രായപരിധിയില്‍ ഇളവുകള്‍ ലഭിക്കും. വിശദ വിവരങ്ങള്‍ നോഡല്‍ ഓഫീസര്‍, സാഫ്, ശക്തികളുങ്ങര വിലാസത്തിലും 9633076431, 9745390549, 9745403570, 9895332871 എന്നീ നമ്പരുകളിലും ലഭിക്കും.
(പി.ആര്‍.കെ നമ്പര്‍ 2368/2020)

 

date