Skip to main content

വയോജനങ്ങളുടെ കലാ-സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു

കാക്കനാട്: വേദിയില്‍ എന്റമ്മേടെ ജിമിക്കി കമ്മല്‍, വാടാ മാപ്പിളൈ തുടങ്ങിയ തട്ടുപൊളിപ്പന്‍ ഗാനങ്ങള്‍ക്കനുസൃതമായി ചുവടുവയ്ക്കുന്ന നര്‍ത്തകര്‍. ആഹല്‍ദത്തോടെ താളം പിടിച്ച് അവരെ പ്രോത്സാഹിപ്പിക്കുന്ന സദസ്സ്. വേദിയില്‍ ചുവടുവയ്ക്കുന്നവര്‍ക്കും സദസ്യര്‍ക്കും പ്രായം അറുപതിനു മുകളില്‍. തൃക്കാക്കര കമ്മ്യുണിറ്റി ഹാളില്‍ സാമൂഹ്യക്ഷേമ വകുപ്പ് സംഘടിപ്പി്ച്ച വയോജനങ്ങളുടെ കലാസാംസ്‌കാരിക പരിപാടികളായിരുന്നു രംഗം. 

പ്രായം മറന്നും ശാരീരികാവശതകള്‍ക്ക് അവധി കൊടുത്തും ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വയോജനങ്ങള്‍ 25 പരിപാടികളാണ് അവതരിപ്പിച്ചത്. പുതുതലമുറയ്ക്ക് മാത്രം വഴങ്ങുന്നതല്ല എന്ന് തെളിയിച്ച് ഫ്യൂഷന്‍ ഡാന്‍സ് ഇടപ്പള്ളി ഐസിഡിഎസിന്റെ കീഴിലുള്ള അംഗങ്ങള്‍ അവതരിപ്പിച്ചപ്പോള്‍ കിച്ചണ്‍ മ്യൂസിക്കും കവിതാപാരായണവും ഗാനമേളയും വിവിധ നൃത്തങ്ങളും നാടകവുമായി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വയോജനങ്ങള്‍ പരിപാടി കൊഴുപ്പിച്ചു.

അസിസ്റ്റന്റ് കളക്ടര്‍ ഈശപ്രിയയും വയോജന പ്രതിനിധികളും ചേര്‍ന്ന് വിളക്കു തെളിയിച്ച ശേഷമാണ് പരിപാടികള്‍ ആരംഭിച്ചത്.

വയോജന വാരാഘോഷത്തിന്റെ ഭാഗമായാണ് സാമൂഹ്യനീതി വകുപ്പ് ജില്ലാ തലത്തില്‍ വയോജനങ്ങള്‍ക്കായി പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പ്രീതി വില്‍സണ്‍ പറഞ്ഞു. വയോമിത്രം, വയോജന പരിപാലന കേന്ദ്രങ്ങള്‍, സീനിയര്‍ സിറ്റിസണ്‍സ് ഫാന്‍സ് അസോസിയേഷന്‍, ഐസിഡിഎസ് എന്നിവരുടെ സഹായത്തോടെയാണ് സാമൂഹ്യനീതി വകുപ്പ് പരിപാടികള്‍ സംഘടിപ്പിച്ചത്. വയോജനങ്ങളുടെ ക്ഷേമ പദ്ധതികളുടെ ഭാഗമായി എല്ലാ നിയോജക മണ്ഡലത്തിലും വയോജന വാരാഘോഷം സംഘടിപ്പിക്കു

date