Skip to main content

അരിമണി തോട്- ചേലക്കാട്- കയ്യറ റോഡ്  നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു

 

പുതുപ്പരിയാരം- അകത്തേത്തറ ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന അരിമണിതോട്‌ -ചെലക്കാട്- കയ്യറ റോഡ് നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നവീകരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ. ശാന്തകുമാരി നിർവഹിച്ചു. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.എ പ്രസന്നകുമാരി അധ്യക്ഷയായി. 

 ജില്ലാ പഞ്ചായത്തിന്റെ പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 20 ലക്ഷം രൂപ ചെലവിലാണ് നവീകരണ പ്രവർത്തികൾ നടത്തുന്നത്. പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലാണ് ഒന്നര  കിലോമീറ്റർ ദൈർഘ്യമുള്ള അപ്രോച്ച് റോഡും പാലവും  നിർമ്മിക്കുന്നത്. 
 
അരുമണി തോട്- ചെലക്കാട്- കയ്യറ  റോഡ് പരിസരത്ത് നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സുരേഷ്, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. ശോഭന എന്നിവർ പങ്കെടുത്തു. 

 വനിതാ ഹോസ്റ്റൽ നവീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു 

 പുതുപ്പരിയാരം ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിൽ  വർക്കിംഗ് വിമൻസ് ഹോസ്റ്റലിന്റെ നവീകരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ. ശാന്തകുമാരി നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ്  അധ്യക്ഷനായി. പുതുപ്പരിയാരം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. എ പ്രസന്നകുമാരി മുഖ്യാതിഥിയായി. 

 റെസിഡൻഷ്യൽ ട്രെയിനിങ് സൗകര്യങ്ങൾ ഉൾപ്പെടുത്തിയാണ് ഹോസ്റ്റൽ നവീകരിക്കുന്നത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 45 ലക്ഷം രൂപ ചെലവിലാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുന്നത്. നിലവിൽ 60 പേർക്ക് താമസിക്കുന്നതിനുള്ള സൗകര്യമാണ് ഇവിടെയുള്ളത്. 

ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു സുരേഷ്, പുതുപ്പരിയാരം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ശോഭന, വാർഡ് മെമ്പർ സുരേഷ് എന്നിവർ പങ്കെടുത്തു.
 

date