Skip to main content

കൊട്ടാരക്കര താലൂക്കിലെ  746 പേര്‍ക്ക് സ്വന്തം ഭൂമിയായി  

അഞ്ച് പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവില്‍ കൊട്ടാരക്കര താലൂക്കിലെ 746 പേര്‍ക്ക്  സ്വന്തമായി ഭൂമിയായി. ചെറുവക്കല്‍ ന്യൂ ലൈഫ് ബൈബ്ലിക്കല്‍ സെമിനാരിയില്‍ നടന്ന ചടങ്ങില്‍   മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ പട്ടയ വിതരണം നടത്തി. 714 ലാന്‍ഡ് അസൈന്‍മെന്റ് പട്ടയവും  32 ലാന്‍ഡ് ട്രൈബ്യുണല്‍ പട്ടയവുമാണ് നല്‍കിയത്.
റാണി വിലാസത്തില്‍ കുഞ്ഞന്‍ സത്യന്‍, ഭാര്യ മീനാക്ഷി, സിബി ഭവനില്‍ കുഞ്ഞുമോള്‍ ഉണ്ണി കുഞ്ഞ്, ശിവദാസ ഭവനില്‍ അപ്പുക്കുട്ടന്‍, വാഴക്കോണത്ത് വീട്ടില്‍ സുജാത, സുനില്‍ കുമാര്‍, ജിജോ ഭവനില്‍ തങ്കച്ചന്‍, പൊന്നമ്മ, പ്ലാവിള താഴതില്‍ ഭാസ്‌കരന്‍ രത്‌നകുമാരി എന്നിവര്‍ക്ക് ചടങ്ങില്‍ പട്ടയം വിതരണം ചെയ്തു. കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ എട്ടു മുതല്‍ 11 വരെയുള്ള തീയതികളില്‍ അതത് വില്ലേജ് ഓഫീസുകള്‍ വഴി  ബാക്കി പട്ടയങ്ങള്‍ ഉടമകള്‍ക്ക് കൈമാറും.
ജില്ലയില്‍  കൊട്ടാരക്കര താലുക്കിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക്  പട്ടയം വിതരണം ചെയ്തത്. ഇളമാട് പഞ്ചായത്തിലെ വേങ്ങൂര്‍ മലയിലെ താമസക്കാരായ  488 കുടുംബങ്ങളിലെ  691  കൈവശക്കാര്‍ക്ക് അഞ്ച് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിന്   ശേഷമാണ്  പട്ടയം ലഭിക്കുന്നത്.
(പി.ആര്‍.കെ നമ്പര്‍ 2367/2020)

 

date