Post Category
ജില്ലാ പഞ്ചായത്ത് ഒരു കോടി 59 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങൾ കൈമാറി
എറണാകുളം: ജില്ലാ പഞ്ചായത്ത് സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സെക്കണ്ടറി പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് ഓക്സിജൻ കോൺസൻട്രേറ്റർ, ഓട്ടോമേറ്റഡ് വീൽചെയർ ഉൾപ്പടെ ഒരു കോടി 59 ലക്ഷം രൂപയുടെ മെഡിക്കൽ ഉപകരണങ്ങളുടെ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഡോളി കുര്യാക്കോസ് അഡീഷണൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ശ്രീദേവിക്ക് കൈമാറി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ബി.എ.അബ്ദുൽ മുത്തലിബ് അധ്യക്ഷത വഹിച്ചു. ഓക്സിജൻ കോൺസൻട്രേറ്റർ പാലിയേറ്റീവ് കെയർ യൂണിറ്റുകളിൽ ദീർഘകാലം ശ്വാസം മുട്ടൽ അനുഭവിക്കുന്ന രോഗികൾക്ക് ഫലപ്രദമായ ചികിത്സ ലഭിക്കുന്നതിന് സഹായകമാണ്. ഓട്ടോമേറ്റഡ് വീൽചെയർ ഉപയോഗിക്കുന്നതു വഴി കാലുകൾ നഷ്ടപ്പെട്ട കിടപ്പ് രോഗികൾക്ക് സ്വന്തമായി കാര്യങ്ങൾ ചെയ്യാൻ പ്രാപ്തമാക്കുന്നതാണ്
date
- Log in to post comments