Skip to main content

പത്തനംതിട്ട ജില്ലയിലെ പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍

വടശേരിക്കര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 1 (കൈരളിപ്പടി മുതല്‍ ഐത്തല പാലം വരെ) വാര്‍ഡ് 2 (ജണ്ടായിക്കല്‍ മുതല്‍ റേഷന്‍കടപ്പടി വരെ), വള്ളിക്കോട് ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 6, 7, കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 11, റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 10, മെഴുവേലി ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 13 (തവിട്ടുപൊയ്ക ഭാഗം) എന്നീ സ്ഥലങ്ങളില്‍ 2020 സെപ്തംബര്‍ 7 മുതല്‍ 7 ദിവസത്തേക്ക്  കണ്ടെയ്ന്‍മെന്റ് സോണ്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. 

രോഗം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപട്ടിക ഉയരുന്നതുകണക്കിലെടുത്ത് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ഓഫീസറുടെ  (ആരോഗ്യം) ശുപാര്‍ശ പ്രകാരമാണ് പുതിയ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പ്രഖ്യാപിച്ച് ഉത്തരവായത്.

 

date