കോവിഡ് 19: ജില്ലയില്‍ 187 പേര്‍ക്ക് കൂടി വൈറസ്ബാധ സ്ഥിരീകരിച്ചു. 206 പേര്‍ക്ക് രോഗമുക്തി
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ 174 പേര്‍ക്ക് വൈറസ്ബാധ
ഉറവിടമറിയാതെ ഒമ്പത് പേര്‍ക്ക് രോഗം
രോഗബാധിതരായി ചികിത്സയില്‍ 1,825 പേര്
ആകെ നിരീക്ഷണത്തിലുള്ളത് 46,986 പേര്
ജില്ലയില്‍ ഇന്ന് (സെപ്റ്റംബര്‍ 07) 187 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്ന് ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന് അറിയിച്ചു. 174 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഒമ്പത് പേര്‍ക്ക് ഉറവിടമറിയാതെയുമാണ് കോവിഡ് 19 ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതും ശേഷിക്കുന്ന മൂന്ന് പേര് വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. അതേസമയം ജില്ലയില്‍ ഇന്ന് 206 പേര് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി. ഇതുവരെ 8,800 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയത്.
നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
ആലിപ്പറമ്പ് 2,അലനല്ലൂര്‍ 1,ആലംകോട് 2,ആലിന്‍ചുവട് 1,ആനക്കയം 1,അങ്ങാടിപ്പുറം 5,എ ആര് നഗര്‍ 3,അരീക്കോട് 4,ചെറിയ മുണ്ടം 3 ,ചെറുകാവ് 1,എടക്കര 1,എടപ്പാള്‍ 2,എടരിക്കോട് 3,എടവണ്ണ 2,കല്പകഞ്ചേരി 7,കണ്ണമംഗലം 7, കരുവാരകുണ്ട് 1,കീഴുപറമ്പ് 1,കൊണ്ടോട്ടി 1,കൂരിയാട് 1,കോട്ടക്കല്‍ 1,കുറ്റിപ്പുറം 1,മമ്പാട് 1,മഞ്ചേരി 4,മങ്കട 1,മാറഞ്ചേരി 1,മേലാറ്റൂര്‍ 1,മൂന്നിയൂര്‍ 4,നന്നമ്പ്ര 7,നന്നംമുക്ക് 1,ഊരകം 1,ഒതുക്കുങ്ങല്‍ 2,പരപ്പനങ്ങാടി 2,പറപ്പൂര് 2,പെരിന്തല്‍മണ്ണ 8,പൊന്നാനി 11,പൂക്കോട്ടൂര്‍ 5,പുളിക്കല്‍ 2,പുല്‍പ്പറ്റ 1,പുഴക്കാട്ടിരി 2,താനൂര്‍ 12,തലക്കാട് 3,താനാളൂര്‍ 4,തേഞ്ഞിപ്പലം 3,തിരുരങ്ങാടി 7,തൃപ്പങ്ങോട് 1,വളവന്നൂര്‍ 6,വള്ളിക്കുന്ന് 9,വട്ടംകുളം 7.വാഴയൂര്‍ 5.വെളിമുക്ക് 5.വെട്ടത്തൂര്‍ 2.വണ്ടൂര്‍ 1.സ്ഥലം ലഭ്യമല്ലാത്തത് 2.
ഉറവിടം ലഭ്യമല്ലാതെ രോഗബാധിതരായവര്‍
തെന്നല 1 ,വേങ്ങര 1,നിറമരുതൂര്‍ 1,പെരുവള്ളൂര്‍ 1,പോത്തുകല്ലു 1,തിരുരങ്ങാടി 1,പള്ളിക്കല്‍ 1,പുഴക്കാട്ടിരി 1,അലനല്ലൂര്‍ 1
വിദേശ രാജ്യങ്ങളില്‍ നിന്ന് വന്നവര്‍
നന്നംമുക്ക് 1,മമ്പാട് 1,നന്നമ്പ്ര 1
ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍
കീഴുപറമ്പ് 1
46,986 പേര് നിരീക്ഷണത്തില്‍
46,986 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 1,825 പേര് വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 324 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകളില്‍ 1,100 പേരുമാണ് നിരീക്ഷണത്തിലുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി നിരീക്ഷണത്തിലാണ്.
ഇതുവരെ ജില്ലയില്‍ നിന്ന് പരിശോധനക്കയച്ച 1,26,258 സാമ്പിളുകളില്‍ 1,041 സാമ്പിളുകളുടെ പരിശോധനാ ഫലങ്ങളാണ് ലഭിക്കാനുള്ളത്.
ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്ട്രോള് സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്ട്രോള് സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
- Log in to post comments