ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസ് ഹാള്‍ ഇനി 'സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാള്‍'
മാനാഞ്ചിറ മൈതാനത്ത് 1991 ഏപ്രില്‍ 18ന് നടന്ന സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനത്തിന്റെ സ്മരണ നില നിര്‍ത്തുന്നതിന്റെ ഭാഗമായി സിവില്‍ സ്റ്റേഷനിലെ ജില്ലാ സാക്ഷരതാ മിഷന്‍ ഓഫീസിലെ ഹാളിന് 'സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപന സ്മാരക ഹാള്‍' എന്ന് നാമകരണം ചെയ്യും. ലോക സാക്ഷരതാ ദിനമായ ഇന്ന് (സപ്തംബര്‍ 8) രാവിലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി പ്രഖ്യാപനം നിര്‍വ്വഹിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ജന പ്രതിനിധികളും സാക്ഷരതാ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും. ഓണ്‍ലൈനിലൂടെ പഠിതാക്കള്‍ക്കും പ്രേരക്മാര്‍ക്കും ജനപ്രതിനിധികള്‍ക്കും ചടങ്ങ് വീക്ഷിക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമ്പൂര്‍ണ്ണ സാക്ഷരതാ പ്രഖ്യാപനം സംബന്ധിച്ച സ്മരണ നിലനിര്‍ത്താനും റഫറന്‍സിനും ഹാള്‍ പ്രയോജനപ്പെടുത്തും. ഇതിനോടനുബന്ധിച്ച് ഫോട്ടോഗാലറി ആരംഭിക്കാന്‍ ജില്ലാ സാക്ഷരതാ സമിതി തീരുമാനിച്ചതായും സാക്ഷരതാ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
- Log in to post comments