Skip to main content

ക്ഷീരഗ്രാമം പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു

 

 

 

 വടകര ബ്ലോക്കിലെ ഏറാമല ഗ്രാമപഞ്ചായത്തില്‍ ക്ഷീര വികസന വകുപ്പിന്റെ  മില്‍ക്ക് ഷെഡ് വികസന പദ്ധതിയില്‍ നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയില്‍ ഡയറി യൂണിറ്റ്, കറവയന്ത്രം തുടങ്ങിയവ സജ്ജമാക്കുന്നതടക്കമുള്ള ആവശ്യാധിഷ്ഠിത ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോമിനും പദ്ധതി സംബന്ധിച്ച വിവരങ്ങള്‍ക്കും വടകര ബ്ലോക്ക് ക്ഷീര വികസന ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയ്യതി 2020 സെപ്തംബര്‍ 30.  ഫോണ്‍ : 0495 2371254.

 

date