Skip to main content

കട്ടിപ്പാറ ഗവ. ആയുര്‍വേദ ഡിസ്പെന്‍സറി കെട്ടിടം ഉദ്ഘാടനം ചെയ്തു 

 

 

 

 

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഗവ. ആയുര്‍വേദ ഡിസ്‌പെന്‍സറിയുടെ പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കാരാട്ട് റസാഖ് എംഎല്‍എ നിര്‍വഹിച്ചു.

എംഎല്‍എ ഫണ്ടില്‍ നിന്ന് 31.43 ലക്ഷവും കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് 10.50 ലക്ഷവും ചെലവഴിച്ചാണ് ഹോസ്പിറ്റലിന്റെ പുതിയ കെട്ടിടം പ്രവൃത്തി പൂര്‍ത്തീകരിച്ചത്. 

 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന ചടങ്ങില്‍  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ബേബി രവീന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് നിധീഷ് കല്ലുള്ളതോട്, സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥിരം സമിതി ചെയര്‍മാന്മാരായ ബേബി ബാബു, മദാരി ജുബൈരിയ, പി സി തോമസ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ എം മന്‍സൂര്‍, മെമ്പര്‍മാരായ ഇന്ദിര ശ്രീധരന്‍, കെ വി അബ്ദുള്‍ അസീസ്, വത്സല കനകദാസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പ്രവീണ്‍, താര അബ്ദുറഹ്മാന്‍ ഹാജി, ടി സി വാസു, ഷാന്‍ കട്ടിപ്പാറ, സി പി നിസാര്‍, കെല്‍ പ്രൊജക്റ്റ് മാനേജര്‍  മുരളീധരന്‍ എന്നിവര്‍ സംസാരിച്ചു.

 

ഡിസ്പെന്‍സറിയില്‍ വെല്‍നെസ്സ് ക്ലിനിക് പ്രൊജക്റ്റ്  നടപ്പാക്കുന്നതിന്റെ ഭാഗമായി സായാഹ്ന ഒപി,  യോഗപരിശീലനം, വാക്-ഇന്‍ പഞ്ചകര്‍മ ചികിത്സ സൗകര്യം  തുടങ്ങിയവ ഡിസംബര്‍ മാസം  ആരംഭിക്കാന്‍ ആവശ്യമായ നടപടി ക്രമങ്ങള്‍  പൂര്‍ത്തിയായതായി എംഎല്‍എ  അറിയിച്ചു.

date