Skip to main content

എളവനത്താഴ - നാമത്ത്പാലം നാടിന് സമർപ്പിച്ചു

 

 

 

 

എളവനത്താഴ - നാമത്ത്പാലം  ഇ.കെ. വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.  തൂണേരി ബ്ലോക്ക്‌ പഞ്ചായത്ത്‌ നബാർഡ് സഹായത്തോടെ 2.23 കോടി രൂപ ചെലവഴിച്ചാണ് പാലം നിർമ്മിച്ചത്.   

 പദ്ധതി തുകയുടെ 20% തൂണേരി ബ്ലോക്ക്‌ പഞ്ചായത്തും ചെക്യാട് ,തൂണേരി ഗ്രാമപഞ്ചായത്തുകളും വഹിച്ചു.  തൂണേരി പഞ്ചായത്തിലെ പേരോടിനെയും ചെക്യാട് പഞ്ചായത്തിലെ വേവത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് പാലം.  

 ചടങ്ങിൽ തൂണേരിബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ്‌ സി എച്ച് .ബാലകൃഷ്ണൻ അധ്യക്ഷനായി . ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ മഹമൂദ് തൊടുവയിൽ സ്വാഗതം പറഞ്ഞു. ബ്ലോക്ക്‌ ഡിവിഷൻ മെമ്പർ ആമിന ടീച്ചർ, തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.സി.തങ്ങൾ,  വാർഡ് മെമ്പർമാരായ മഹമൂദ് ഇടവലത്ത് , പി.ഷാഹിന,വളപ്പിൽ കുഞ്ഞമ്മദ്‌ മാസ്റ്റർ,  വരപ്രത്ത് കുഞ്ഞമ്മദ് ,നാമത്ത് മൊയ്‌തു ,അമ്മദ് ഉസ്മാൻ,  തുടങ്ങിയവർ പങ്കെടുത്തു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയാണ്  പാലം നിർമിച്ചത്.

 

date