Skip to main content

കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് ജയിലിലടച്ചു

 

ആലപ്പുഴ: ജില്ലയിൽ സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിച്ചുവരുന്നതിന്‍റെ ഭാഗമായി മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ മാരാരിക്കുളം തെക്ക് പഞ്ചായത്ത് 24 വാർഡിൽ പരുത്തിയിൽ വീട്ടിൽ ബിനുകുട്ടനെന്നും, സ്റ്റീൽബിനുവെന്നും വിളിക്കുന്ന ജെയ്സണെ ജില്ല പോലീസ് മേധാവി പി.എസ് സാബുവിന്റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ജില്ലകളക്ടറുടെ ഉത്തരവ് പ്രകാരം കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്ത് സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിലാക്കി. ഇയാള്‍ 2014 മുതൽ മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ അതിർത്തിയിൽ ലഹള, വധശ്രമം, അതിക്രമിച്ച്കയറൽ, കഠിനദേഹോപദ്രവമേൽപ്പിക്കൽ, അടിപിടി തുടങ്ങിയ 8 ഓളം കേസ്സുകളിൽ പ്രതിയായി നിരന്തരം സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങളിൽഉൾപ്പെട്ടയാളാണ് ടിയാൻ. മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ വധശ്രമകേസ്സിൽ പ്രതിയായി ഒളിവിൽ കഴിഞ്ഞിരുന്ന ജെയ്സൺ-നെ മണ്ണഞ്ചേരി പോലീസ് ഇൻസ്പെക്ടർ രവി സന്തോഷും, സംഘവും അറസ്റ്റ് ചെയ്യുകയായിരുന്നു. സാമൂഹ്യവിരുദ്ധ പ്രവർത്തനം നടത്തുന്നവർക്കെതിരെയും, ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിന്നവർക്കെതിരെയും ശക്തമായ നടപടികൾ ഇനിയും തുടരുമെന്ന് ജില്ലാപോലീസ് മേധാവി പി.എസ് സാബു പറഞ്ഞു.

date