Skip to main content

ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 16 കേസുകൾ

 

ആലപ്പുഴ: ജില്ലയിൽ ലോക്ഡൗൺ ലംഘനവുമായി ബന്ധപ്പെട്ട് 16 കേസുകൾ രജിസ്റ്റർ ചെയ്തു. 10 പേരെ അറസ്റ്റ് ചെയ്തു. മാസ്ക്ക് ധരിക്കാത്തതിന് 248 പേർക്കെതിരെയും, സാമൂഹ്യ അകലം പാലിക്കാത്തതിന് 844 പേർക്കെതിരെയും, കണ്ടെയ്ൻമെന്‍റ് സോൺ ലംഘനം നടത്തിയ 2 പേർക്കെതിരെയും, കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചതിന് നടപടി സ്വീകരിച്ചു. കണ്ടയ്ൻമെന്‍റ് സോണുകളിൽ പോലിസ് നിരീക്ഷണം കർശനമാക്കി. പരിശോധനക്ക് കൂടുതൽ പട്രോളിംഗ് വാഹനങ്ങൾ ഏർപ്പെടുത്തിട്ടുണ്ടന്ന് ജില്ലാപോലീസ് മേധാവി അറിയിച്ചു.

 

date