Skip to main content

ചെട്ടികാട് താലൂക്ക് ആശുപത്രിയിലെ പുതിയ കെട്ടിടത്തിന്റെ  നിർമ്മാണോദ്‌ഘാടനം   മന്ത്രി തോമസ് ഐസക് ഉദ്ഘാടനം ചെയ്യും 

 

 ആലപ്പുഴ : കിഫ്ബി ധനസഹായത്തോടെ ചെട്ടികാട് താലൂക്ക് ആശുപത്രിയിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്‌ഘാടനം ഇന്ന് ( 7/9/2020) തിങ്കളാഴ്ച വൈകിട്ട് 4 -ന് ധനകാര്യ കയർ വകുപ്പ് മന്ത്രി ഡോ. റ്റി.എം.തോമസ് ഐസക്ക് നിർവഹിക്കും.  101.10 കോടി രൂപയാണ് ആശുപത്രി വികസനത്തിനായി കിഫ്ബിയിൽ നിന്നും അനുവദിച്ചിരിക്കുന്നത്. 

നിർമ്മാണം പൂർത്തിയാകുന്നതോടെ തീരപ്രദേശത്തെ ഏക മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ ആയി ചെട്ടികാട് ആശുപത്രി മാറും. ജില്ലയിൽ കിഫ്ബിയുടെ സഹായത്തോടെ നിർമ്മിക്കുന്ന ഏറ്റവും വലിയ പദ്ധതിയാണ് ചെട്ടികാട് താലുക്ക് ആശുപത്രി. 

സര്‍ക്കാര്‍ പുതുതായി ഏറ്റെടുത്തതടക്കം മൂന്നേക്കര്‍ ഭൂമിയിലാണ് നിര്‍മാണം. എല്ലാവിധ  അത്യാധുനിക സൗകര്യങ്ങളോടും കൂടി അഞ്ച് നിലകളിലാണ് ആശുപത്രി നിർമ്മിക്കുന്നത്. 

ചടങ്ങിൽ ആര്യാട് ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഷീന സനൽകുമാർ അധ്യക്ഷത വഹിക്കും.  ജില്ല പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജി വേണുഗോപാൽ, ജില്ല പഞ്ചായത്ത്‌ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ. കെ ടി മാത്യു, മറ്റു ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും

date