Post Category
മൾട്ടി ലെവൽ മർക്കറ്റിംഗ് ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടൽ ഉദ്ഘാടനം ഇന്ന്(സെപ്റ്റംബർ 9 )
സംസ്ഥാനത്ത് പ്രവർത്തിക്കുന്ന മൾട്ടിലെവൽ മാർക്കറ്റിംഗ്/ഡയറക്ട് സെല്ലിംഗ് കമ്പനികളുടെ രജിസ്ട്രേഷൻ ഓൺലൈനായി നടത്താൻ പോർട്ടൽ സജ്ജമായി. പോർട്ടലിന്റെ ഉദ്ഘാടനം ഭക്ഷ്യ ഉപഭോക്തൃകാര്യ മന്ത്രി പി തിലോത്തമൻ ഇന്ന്(സെപ്റ്റംബർ 9) വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റിൽ നിർവഹിക്കും. പോർട്ടൽ നിലവിൽ വരുന്നതോടെ ഉപഭോക്താക്കളുടെ അവകാശ സംരംക്ഷണത്തിനും കമ്പനികളുടെ പ്രവർത്തനം നിരീക്ഷിക്കുന്നതിനും സർക്കാരിന് സാധിക്കും. ചടങ്ങിൽ ഭക്ഷ്യ സെക്രട്ടറി പി വേണുഗോപാൽ, ഡയറക്ടർ ഹരിത വി കുമാർ, ഐ ജി എസ് ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുക്കും.
പി.എൻ.എക്‌സ്. 3027/2020
date
- Log in to post comments