Post Category
വോട്ടർപട്ടിക പുതുക്കൽ: ഹിയറിങ് സെപ്റ്റംബർ 12 വരെ
നടത്തറ ഗ്രാമപഞ്ചായത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിലേക്ക് നടക്കുന്ന 2020 പൊതുതിരഞ്ഞെടുപ്പിൽ വോട്ടർപട്ടികയിൽ പേര് ഉൾപ്പെടുത്തുന്നതിന് അനുവദിച്ച ഹിയറിങ് തിയ്യതിയിലോ, 2020 സെപ്റ്റംബർ ഏഴിനു ഉള്ളിലോ ഹാജരാകാൻ സാധിക്കാത്തവർക്ക് ഇനി പറയുന്ന തീയതികളിലും സമയത്തും ഹിയറിങിന് ഹാജരാകാവുന്നതാണ്. ഈ തീയതിക്ക് ശേഷം ഹിയറിങ് ഉണ്ടായിരിക്കുന്നതല്ലെന്നും ഇലക്ട്രൽ രജിസ്ട്രേഷൻ ഓഫീസർ ആൻഡ് സെക്രട്ടറി അറിയിച്ചു. സെപ്റ്റംബർ 9 രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ഉച്ചതിരിഞ്ഞ് 2 മണി മുതൽ 3 മണി വരെയും സെപ്റ്റംബർ 12 വരെയുമാണ് ഹിയറിങ്ങിന് ഹാജരാകുവാൻ സാധിക്കുക.
date
- Log in to post comments