Skip to main content

കോർപ്പറേഷൻ പരിധിയിൽ ജല വിതരണ സമയത്തിൽ മാറ്റം

കോർപ്പറേഷന്റെ പഴയ മുനിസിപ്പൽ പ്രദേശങ്ങളിൽ ജലവിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ജല വിതരണ ശൃംഖലയിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സെപ്റ്റംബർ 9 മുതൽ ജലവിതരണത്തിന്റെ സമയക്രമം രാവിലെ 5 മുതൽ 10 വരെയും വൈകീട്ട് 5.30 മുതൽ 9.30 വരെയുമായി ക്രമീകരിച്ചു. ഉപഭോക്താക്കൾ ആവശ്യമുള്ള ശുദ്ധജലം വരും ദിവസങ്ങളിൽ ശേഖരിച്ചു വെക്കേണ്ടതാണ്. പീച്ചിയിൽ പണി നടന്നു കൊണ്ടിരിക്കുന്ന പുതിയ ശുദ്ധീകരണ ശാലയുടെ പണി കഴിയുന്നതോടെ സമയ ദൈർഘ്യം കൂട്ടുമെന്നും ജല അതോറിറ്റി വാട്ടർ വർക്സ് സബ് ഡിവിഷൻ അസ്സി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0487-2330402 എന്ന നമ്പറിൽ ബന്ധപ്പെടാം.

date