Skip to main content

ഇ - ലോക് അദാലത്ത്

കെൽസയുടെ ആഭിമുഖ്യത്തിൽ നടത്തി വരാറുള്ള ലോക് അദാലത്ത് കോവിഡ് 19 പശ്ചാത്തലത്തിൽ ഒക്ടോബർ 17 ന് ഇ - അദാലത്തായി നടത്തും. ഹൈക്കോടതി, ജില്ലാ കോടതി, എം എ സി ടി, സബ് കോടതി, മുൻസിഫ് കോടതി, മജിസ്ട്രേറ്റ് കോടതി എന്നിവിടങ്ങളിൽ നിലവിലുള്ള കേസുകളും കോടതിയിൽ എത്താത്ത തർക്കങ്ങളും പരാതികളും അദാലത്തിൽ പരിഗണിക്കും. കോടതിയിൽ എത്താത്ത തർക്കങ്ങൾ, പരാതികൾ എന്നിവ അദാലത്തിൽ പരിഗണിക്കപ്പെടുന്നതിനായി പരാതിക്കാർ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയെ സമീപിക്കണം. ഇ- മെയിൽ വഴിയാണ് എല്ലാ അപേക്ഷകളും പരാതികളും സമർപ്പിക്കേണ്ടത്. പരാതിക്കാരൻ, എതിർകക്ഷി എന്നിവരുടെ ഇ- മെയിൽ, വിലാസം, ഫോൺ നമ്പർ എന്നിവ അപേക്ഷയിൽ ഉൾപ്പെടുത്തണം.
അദാലത്തിൽ പരിഗണിക്കേണ്ട അപേക്ഷകൾ സെപ്റ്റംബർ 15 നകം ജില്ല ലീഗൽ സർവീസ് അതോറിറ്റിയിൽ ഇ -മെയിൽ വഴി അയക്കണം.ഫോൺ: 0484-2396717, 9846700100.

date