Skip to main content

ഒന്നാംവിള നെല്ല് സംഭരണം സെപ്റ്റംബർ 9 മുതൽ

സംസ്ഥാന സർക്കാർ സപ്ലൈകോ വഴി 2020 - 21 സീസണിലെ ഒന്നാംവിള നെല്ല് സംഭരണത്തിനുളള ഓൺലൈൻ രജിസ്ട്രേഷൻ സെപ്തംബർ ഒൻപത് മുതൽ ആരംഭിക്കുമെന്ന് സി എം ഡി അലി അസ്ഗർ പാഷ അറിയിച്ചു. കഴിഞ്ഞ വർഷത്തെ (2019-20) ഒന്നാംവിള നെല്ല് സംഭരണത്തിനുവേണ്ടി രജിസ്റ്റർ ചെയ്ത കർഷകർ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ല. കോവിഡ് 19 വ്യാപനമുളള സാഹചര്യത്തിലാണ് സർക്കാർ ഈ തീരുമാനം എടുത്തത്. കർഷകർ കഴിഞ്ഞ വർഷം നൽകിയ അപേക്ഷയിൽ തിരുത്തുണ്ടെങ്കിൽ ബന്ധപ്പെട്ട കൃഷിഭവനുകളിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ അപേക്ഷ നൽകി പരിഹരിക്കാവുന്നതാണ്.

date