Skip to main content

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം: മികവിന്റെ കേന്ദ്രങ്ങളായി 34 സ്‌കൂളുകൾ കൂടി

* മുഖ്യമന്ത്രി ഇന്ന് (സെപ്റ്റംബർ 9)  ഉദ്ഘാടനം ചെയ്യും
 പൊതുവിദ്യാഭ്യാസ വകുപ്പ് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടപ്പാക്കുന്ന 'മികവിന്റെ കേന്ദ്രം' പദ്ധതിയിൽപ്പെട്ട 34 സ്‌കൂളുകൾ (സെപ്തംബർ 9ന്) സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് (സെപ്റ്റംബർ 9) വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്യും. നിയോജകമണ്ഡലത്തിൽ ഒന്ന് എന്ന രീതിയിൽ അഞ്ച് കോടി രൂപയുടെ വീതം അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾ 141 സ്‌കൂളുകളിൽ കിഫ്ബി ധനസഹായത്തോടെയാണ് നടപ്പാക്കുന്നത്.  പല മണ്ഡലങ്ങളിലും കിഫ്ബി അനുവദിച്ച അഞ്ച് കോടി രൂപയ്ക്ക് ഉപരിയായി എം.എൽ.എ. ഫണ്ടുൾപ്പെടെ പ്രാദേശികമായി കണ്ടെത്തിയിട്ടുണ്ട്.
പത്ത് ജില്ലകളിലെ 34 മണ്ഡലങ്ങളിലെ സ്‌കൂളുകളാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്നത്.   ഈ സ്‌കൂളുകളിൽ മാത്രം 7.55 ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലായി ഹൈടെക് ക്ലാസ് മുറികൾ, കിച്ചൺ ബ്ലോക്ക്, ഡൈനിംഗ് ഹാൾ, ടോയിലെറ്റ് ബ്ലോക്കുകൾ, ലബോറട്ടറികൾ, ഓഡിറ്റോറിയം തുടങ്ങിയ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.
നേരത്തെ അഞ്ച് കോടി രൂപയുടെ 22 കെട്ടിടങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞിരുന്നു. ഇതിനുപുറമെ മൂന്ന് കോടിയുടെ 32 സ്‌കൂളുകളും പൂർത്തിയായി.
ഉദ്ഘാടനച്ചടങ്ങിൽ പൊതുവിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിക്കും.  ധനമന്ത്രി ഡോ. തോമസ് ഐസക് മുഖ്യപ്രഭാഷകനായിരിക്കും. മന്ത്രിമാരായ കെ.കെ. ശൈലജ ടീച്ചർ, ടി.പി. രാമകൃഷ്ണൻ, കടകംപള്ളി സുരേന്ദ്രൻ, എ.കെ.ശശീന്ദ്രൻ എന്നിവർ മുഖ്യാതിഥികൾ ആവും. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ.ഷാജഹാൻ സ്വാഗതവും പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ. ജീവൻബാബു നന്ദിയും പറയും. അതത് മണ്ഡലങ്ങളിലെ എം.എൽ.എ.മാർ ഉൾപ്പെടുന്ന മറ്റ് വിശിഷ്ഠാതിഥികൾ തത്സമയം അതത് സ്‌കൂളുകളിൽ നിന്ന് വീഡിയോ കോൺഫറൻസിംഗ് വഴി ചടങ്ങിൽ സംബന്ധിക്കും.
തിരുവനന്തപുരം ജില്ലയിലെ കോവളം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ബാലരാമപുരം, വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ ജി.ജി.എച്ച്.എസ്.എസ് പട്ടം, നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ ജി.ജി.എച്ച്.എസ്.എസ് നെടുമങ്ങാട്, കഴക്കൂട്ടം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കഴക്കൂട്ടം, കൊല്ലം ജില്ലയിലെ കൊല്ലം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് അഞ്ചാലുംമൂട്, കൊട്ടാരക്കര നിയോജകമണ്ഡലത്തിലെ ജി.ബി.എച്ച്.എസ്.എസ് കൊട്ടാരക്കര, കുന്നത്തൂർ നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ശൂരനാട്, കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കരുനാഗപ്പള്ളി, ആലപ്പുഴ ജില്ലയിൽ ആലപ്പുഴ നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കലവൂർ, കോട്ടയം ജില്ലയിൽ പാലാ നിയോജകമണ്ഡലത്തിലെ എം.ജി.ജി.എച്ച്.എസ്.എസ് പാലാ, കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ ഗവ.വി.എച്ച്.എസ്.എസ് പൊൻകുന്നം (എച്ച്.എസ്.എസ് ബ്ലോക്ക്), ചങ്ങനാശ്ശേരി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് തൃക്കൊടിത്താനം, ഇടുക്കി ജില്ലയിൽ തൊടുപുഴ നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് തൊടുപുഴ, ദേവികുളം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കുഞ്ചിത്തണ്ണി, എറണാകുളം ജില്ലയിൽ കുന്നത്തുനാട് നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് സൗത്ത് വാഴക്കുളം, പിറവം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പിറവം (എച്ച്.എസ് ബ്ലോക്ക്), കോതമംഗലം നിയോജകമണ്ഡലത്തിലെ ജി.എം.എച്ച്.എസ്.എസ് ചെറുവത്തൂർ, കളമശ്ശേരി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കൊങ്ങോർപ്പിള്ളി, തൃശ്ശൂർ ജില്ലയിലെ ചേലക്കര നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ചെറുതുരുത്തി, ചേലക്കര, മലപ്പുറം ജില്ലയിൽ വേങ്ങര നിയോജകമണ്ഡലത്തിലെ ജി.ബി.എച്ച്.എസ്.എസ് വേങ്ങര, തിരൂരങ്ങാടി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് നെടുവ, കോഴിക്കോട് ജില്ലയിൽ ബേപ്പൂർ നിയോജകമണ്ഡലത്തിലെ ജി.ജി.വി.എച്ച്.എസ്.എസ് ഫറോക്ക്, കുന്നമംഗലം നിയോജകമണ്ഡലത്തിലെ ആർ.ഇ.സി.ജി.എച്ച്.എസ്.എസ് ചാത്തമംഗലം, കൊടുവള്ളി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പന്നൂർ, ഏലത്തൂർ നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പയിമ്പ്ര, പേരാമ്പ്ര നിയോജകമണ്ഡലത്തിലെ ജി.വി.എച്ച്.എസ്.എസ് മേപ്പയൂർ, ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ ജി.വി.എച്ച്.എസ്.എസ് നടുവണ്ണൂർ, കുറ്റ്യാടി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് കുറ്റ്യാടി, നാദാപുരം നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് വളയം, കണ്ണൂർ ജില്ലയിൽ പയ്യന്നൂർ നിയോജകമണ്ഡലത്തിലെ എ.വി.എസ്.ജി.എച്ച്.എസ്.എസ് കരിവെള്ളൂർ, കല്യാശ്ശേരി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ചെറുതാഴം, ഇരിക്കൂർ നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ശ്രീകണ്ഠാപുരം, തലശ്ശേരി നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് ചിറക്കര, കുത്തുപ്പറമ്പ് നിയോജകമണ്ഡലത്തിലെ ജി.എച്ച്.എസ്.എസ് പാട്യം എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്നത്.
പി.എൻ.എക്‌സ്. 3031/2020

date