Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്:വ്യാജ വാർത്തകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ സംവരണമണ്ഡലങ്ങൾ നിശ്ചയിക്കുന്നതു സംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ വി.ഭാസ്‌കരൻ അറിയിച്ചു. ഇവർക്കെതിരെ അന്വേഷണം നടത്താൻ നിർദ്ദേശം നൽകിയതായും അദ്ദേഹം അറിയിച്ചു.  
പി.എൻ.എക്‌സ്. 3032/2020

date