Post Category
മഴക്കെടുതി: നാശനഷ്ടം രണ്ട് ലക്ഷത്തിലേറെ
മഴക്കെടുതിയില്‍ ജില്ലയില്‍ എട്ട് വീടുകള്‍ ഭാഗികമായി തകര്‍ന്ന് 2,03,000 രൂപയുടെ നഷ്ടം കണക്കാക്കി. കൊട്ടാരക്കര താലൂക്കിലാണ് മഴ കൂടുതല്‍ നാശം വിതച്ചത്.
കൊട്ടാരക്കരയില്‍ രണ്ട് വീടുകള്‍ ഭാഗികമായി തകര്‍ന്ന് 1.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. പത്തനാപുരത്ത് മൂന്ന് വീടുകള്‍ ഭാഗികമായി തകര്‍ന്നതില്‍ 60,000 രൂപയുടെ നഷ്ടം കണക്കാക്കി. പുനലൂരില്‍ രണ്ട് വീടുകള്‍ ഭാഗിക നാശമുണ്ടായതില്‍ 13,000 രൂപയുടെ നഷ്ടമാണുണ്ടായത്. കൊല്ലത്ത് ഒരു വീട് ഭാഗികമായി തകര്‍ന്ന് 10,000 രൂപയുടെ നഷ്ടം കണക്കാക്കുകയും ചെയ്തു.
(പി.ആര്‍.കെ നമ്പര്‍ 2380/2020)
date
- Log in to post comments