Skip to main content

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന

 

മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയില്‍പ്പെട്ട പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന്  കെ ടെറ്റ് പരീക്ഷ (2020 ഫെബ്രുവരി മാസം വരെയുള്ള ) എഴുതി വിജയിച്ചവരുടെ അസ്സല്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്തംബര്‍ 17ന്  മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നടക്കും. എസ്.എസ്.എല്‍.സി, പ്ലസ്ടു, ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, ബി.എഡ്/ ടി.ടി.സി, മാര്‍ക്ക് ഇളവോടു കൂടി പാസ്സായവര്‍ (90 മാര്‍ക്കിന് താഴെ ലഭിച്ചവര്‍) ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, ഹാള്‍ ടിക്കറ്റിന്റെ പകര്‍പ്പ്, കെ-ടെറ്റ് മാര്‍ക്ക് ലിസ്റ്റ് എന്നിവ ഹാജരാക്കണം. പ്രൊവിഷനല്‍ സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി (ആറ് മാസം) പൂര്‍ത്തിയായവരും ബി.എഡ് /ടി.ടി.സി പഠിക്കുന്നവരും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ചതിന് ശേഷം വെരിഫിക്കേഷന്  ഹാജരായാല്‍ മതി.
 
 

date