Skip to main content

ലോക സാക്ഷരതാദിനം ആചരിച്ചു

 

ലോക സാക്ഷരതാ ദിനം ജില്ലയില്‍ വിവിധ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം വേങ്ങര ബ്ലോക്ക് പഞ്ചായത്തില്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷണന്‍ പതാക ഉയര്‍ത്തി നിര്‍വഹിച്ചു.  മുന്‍കാല സാക്ഷരതാ പ്രവര്‍ത്തകന്‍ കെ.പി സോമനാഥന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബുഷ്‌റ മജീദ്, ബി.ഡി.ഒ. ഹൈദ്രോസ് പൊറ്റമ്മല്‍, നോഡല്‍ പ്രേരക് പി. ആബിദ തുടങ്ങിയവര്‍ പങ്കെടുത്തു.
ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലെ  136 കേന്ദ്രങ്ങളില്‍  പതാക ഉയര്‍ത്തല്‍, സാക്ഷരതാ പ്രവര്‍ത്തകരെ ആദരിക്കല്‍, ഓണ്‍ലൈന്‍ മത്സരങ്ങള്‍  പ്രഭാഷണങ്ങള്‍ തുടങ്ങിയവ സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍,  നഗരസഭാ അധ്യക്ഷന്മാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, സാക്ഷരതാ പ്രവര്‍ത്തകര്‍, പ്രേരക്മാര്‍, പഠിതാക്കള്‍ തുടങ്ങിയവര്‍ വിവിധ ചടങ്ങുകളില്‍ പങ്കെടുത്തു.
 

date