Skip to main content

ഭാരതീയ ചികിത്സ വകുപ്പ്; കൂടിക്കാഴ്ചയ്ക്ക് ഇനിയും അവസരം

 

ആലപ്പുഴ: ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ മാർച്ച് 17 ന് നടത്താനിരുന്ന പാർട്ട് ടൈം സ്വീപ്പർ തസ്തികയിലേക്കുള്ള കൂടിക്കാഴ്ച കോവിഡ് പശ്ചാത്തലത്തില്‍ മാറ്റിവച്ചത് ഘട്ടംഘട്ടമായി നടത്തിവരികയാണ്. അഭിമുഖത്തിന് ഇനിയും ഹാജരാകാൻ പറ്റാത്ത ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ 11 ന് രാവിലെ 11 മണിക്ക് ബന്ധപ്പെട്ട രേഖകൾ സഹിതം ഭാരതീയ ചികിത്സ വകുപ്പ് ജില്ലാ ഓഫീസിൽ ഹാജരാക്കേണ്ടതാണ്. വിശദവിവരം 0477 2 2 5 2 9 6 5.

date