നീറ്റ് 2020 പ്രവേശന പരീക്ഷ: കോവിഡ് 19 മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പരീക്ഷ കേന്ദ്രത്തിലെ അധികൃതരുടെ ശ്രദ്ധയ്ക്ക്
ആലപ്പുഴ: നീറ്റ് പരീക്ഷയുടെ പശ്ചാത്തലത്തില്‍ പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയതായി ജില്ല മെഡിക്കല്‍ ഓഫീസര്‍ ആരോഗ്യം അറിയിച്ചു.
ډ പരീക്ഷ കേന്ദ്ര പരിസരം, ക്ലാസ് മുറികള്‍ എന്നിവ പരീക്ഷയ്ക്ക് മുന്‍പ് അണു നശീകരണം നടത്തേണ്ടതാണ്.
ډ കണ്ടയ്ന്‍മെന്‍റ് സോണ്‍, ഹോട്ട്സ്പോട്ട്, ക്വാറന്‍റൈന്‍ സാഹചര്യങ്ങളില്‍ നിന്നും വരുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷാ കേന്ദ്രങ്ങളോ, സാറ്റിറ്റൈസ്ഡ് കോറിഡോര്‍ നിലനിര്‍ത്തുന്ന മുറികളോ സജ്ജീകരിക്കണം.
ډ പരീക്ഷാര്‍ത്ഥികളുടെ ലിസ്റ്റ് സംസ്ഥാനം, അന്തര്‍ സംസ്ഥാനം, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, കണ്ടയ്ന്‍മെന്‍റ്/ഹോട്ട് സ്പോട്ട് പ്രദേശങ്ങളില്‍ നിന്നുമുള്ളവര്‍, ക്ലാസ് മുറികള്‍, ഇരിപ്പിട സജ്ജീകരണം (കുട്ടികള്‍ തമ്മില്‍ 2 മീറ്റര്‍ അകലമുറപ്പാക്കുന്ന) തുടങ്ങിയവയുള്‍ക്കൊള്ളുന്ന മൈക്രോ പ്ലാന്‍ തയ്യാറാക്കേണ്ടതാണ്. ഇതിനായുള്ള നിര്‍ദ്ദേശങ്ങള്‍ മെഡിക്കല്‍ ഓഫീസറില്‍ നിന്നും സ്വീകരിക്കേണ്ടതാണ്. നിര്‍ദ്ദിഷ്ട ആരോഗ്യ കേന്ദ്രത്തില്‍ നിന്നും ഫീല്‍ഡ് തലത്തില്‍ പ്രവര്‍ത്തിക്കുന്ന 2 ആരോഗ്യ പ്രവര്‍ത്തകരെ സ്ഥാപനത്തില്‍ നിയോഗിക്കേണ്ടതുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ അണുബാധയുമായി ബന്ധപ്പെട്ട് സ്വീകരിക്കാന്‍ ആവശ്യപ്പെടുന്ന നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിക്കണം.
ډ മൈക്രോ പ്ലാന്‍ സംബന്ധിച്ചും കോവിഡ് 19 ജാഗ്രതയുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ പരീക്ഷ ഡ്യൂട്ടി ചെയ്യുന്ന അദ്ധ്യാപകര്‍, സ്ഥാപനത്തിലെ മറ്റ് സ്റ്റാഫ് എന്നിവര്‍ക്ക് പരിശീലന പരിപാടിയായി നല്കേണ്ടതാണ്.
ډ പരീക്ഷ നടത്തുന്നതിനായി വായു സഞ്ചാരമുള്ള ക്ലാസ് മുറികള്‍ തെരഞ്ഞെടുക്കുക. ജനലുകള്‍ തുറന്നിട്ട് വായുസഞ്ചാരമുറപ്പാക്കുക, ഫാന്‍ പ്രവര്‍ത്തിപ്പിക്കുക. എയര്‍ കണ്ടീഷന്‍ മുറികളില്‍ പരിക്ഷ നടത്തരുത്.
ډ നിരീക്ഷണ കാലം പൂര്‍ത്തിയാക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക റൂമുകള്‍ നല്കണം.
ډ നിരീക്ഷണത്തിലുള്ള രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് പ്രത്യേകമുറി സജ്ജീകരിക്കണം.
ډ പരീക്ഷ ദിനത്തിലെ താപ പരിശോധന പ്രക്രീയയില്‍ ലഘുരോഗലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞാല്‍ അവര്‍ക്ക് സിക്ക് റൂമില്‍ പരീക്ഷയെഴുതാന്‍ സജ്ജീകരിക്കണം.
ډ ഇന്‍വിജിലേറ്റേഴ്സ് 3 ലെയര്‍ മാസ്ക് നിര്‍ബന്ധമായും ധരിക്കണം. സ്ഥാപനത്തിലെ ജീവനക്കാര്‍ തുണി/ സര്‍ജിക്കല്‍ മാസ്ക് ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണം.
ډ സി.സി.ടി.വി സൗകര്യം സാധ്യമെങ്കില്‍ പ്രയോജനപ്പെടുത്തണം. ഇതുവഴി ഇന്‍വിജിലേറ്റേഴ്സിന് കൂടുതല്‍ സമയം തുടരെ ക്ലാസിനുള്ളില്‍ നില്ക്കാനുള്ള സാഹചര്യം കുറയ്ക്കാം.
ډ ഉത്തരക്കടലാസ് സ്വീകരിക്കാന്‍ വലിയ പ്ലാസ്റ്റിക് ബാഗ് ക്ലാസ്മുറിയില്‍ ഉണ്ടായിരിക്കണം.
ډ കൈ കഴുകുന്നതിന് ലിക്വിഡ് സോപ്പ്, വെള്ളം എന്നിവ ഒരുക്കേണ്ടതാണ്.
ډ ആല്‍ക്കഹോള്‍ ബേസ്ഡ് ആയിട്ടുള്ള സാനിട്ടൈസറുകള്‍ പരീക്ഷ കേന്ദ്രത്തിന്‍റെ കവാടത്തിലും അതാത് ക്ലാസ് മുറികളിലും ഉണ്ടായിരിക്കണം.
ډ വിദ്യാര്‍ത്ഥികള്‍ക്ക് ക്വാളിറ്റി മാസ്ക് നല്കേണ്ടതാണ്. മാസ്ക്കിന്‍റെ ഗുണ നിലവാരം ആരോഗ്യവകുപ്പിനെ ബോദ്ധ്യപ്പെടുത്തേണ്ടതാണ്. വിദ്യാര്‍ത്ഥികള്‍ ധരിച്ചിരിക്കുന്ന മാസ്ക് മാറ്റി സൂക്ഷിക്കാന്‍ കൃത്യമായി സജ്ജീകരണം ഉണ്ടായിരിക്കണം.
ډ പരീക്ഷാ ദിവസം സ്ഥാപനത്തിലെ ജീവനക്കാര്‍ , ഇന്‍വിജിലേറ്റര്‍ എന്നിവര്‍ രോഗലക്ഷണങ്ങല്‍ ഇല്ലാത്തവരാണെന്നും, കണ്ടയ്ന്‍മെന്‍റ്/ഹോട്ട് സ്പോട്ട് നിയന്ത്രണ മേഖലയില്‍ നിന്നോ കോവിഡ് പോസിറ്റീവ് കേസുകളുടെ സമ്പര്‍ക്കപ്പട്ടികയില്‍ പ്പെടുന്നവരല്ലെന്നും ഉറപ്പ് വരുത്തുക.
ډ വിദ്യാര്‍ത്ഥികള്‍ക്ക് നല്കുന്ന പേന, മാസ്ക് എന്നിവ അണു വിമുക്ത മായിരിക്കണം.
ډ പരീക്ഷ കഴിഞ്ഞ് ക്ലാസ് മുറികളിലെ ബഞ്ച്, ഡെസ്ക് എന്നിവ 1% ബ്ലീച്ച് ലായനി ഉപയോഗിച്ച് അണു വിമുക്തമാക്കണം.
ډ ക്വാറന്‍റയിന്‍/ കണ്ടയ്ന്‍മെന്‍റ്/ഹോട്ട് സ്പോട്ട് തുടങ്ങിയ സാഹചര്യങ്ങളില്‍ നിന്നുള്ള കുട്ടികള്‍ക്ക് പ്രത്യേക ടോയ്ലറ്റ് വേണ്ടതാണ്.
ډ രോഗലക്ഷണങ്ങള്‍ ഉള്ള കുട്ടികള്‍ക്ക് പ്രത്യേകം ടോയ്ലറ്റ് സജ്ജീകരിക്കണം.
ډ ടോയ്ലറ്റിനുള്ളിലും സോപ്പ്/ സാനിട്ടൈസര്‍ എന്നിവ വച്ചിരിക്കണം.
ډ രക്ഷിതാക്കളെ പരീക്ഷകേന്ദ്രത്തിനുള്ളില്‍ പ്രവേശിപ്പിക്കരുത്.
ډ റോള്‍ നമ്പര്‍ പതിപ്പിച്ചിരിക്കുന്നിടത്ത് തിരക്കൊഴിവാക്കാന്‍ പലയിടങ്ങളില്‍ സിറ്റിങ്ങ് ക്രമീകരണം പ്രദര്‍ശിപ്പിക്കുകയും കൂട്ടം കൂടാതിരിക്കാനുള്ള കരുതലുകള്‍ എടുക്കേണ്ടതുമാണ്.
ډ പരീക്ഷാര്‍ത്ഥികള്‍ കൂട്ടം കൂടാനുള്ള ഒരു സാഹചര്യവും ഉണ്ടാകരുത്.
ډ തിരക്ക് സംബന്ധിച്ച് എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് തോന്നിയാല്‍ പോലീസ് സഹായം തേടാവുന്നതാണ്.
ډ കണ്ടയ്ന്‍മെന്‍റ്/ഹോട്ട്സ്പോട്ട്/ക്വാറന്‍റൈന്‍ തുടങ്ങിയ സാഹചര്യങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ആരുമായും സമ്പര്‍ക്കത്തിലാവരുതെന്ന് കര്‍ശന നിര്‍ദ്ദേശം വലിയ സൈന്‍ ബോര്‍ഡില്‍ പ്രദര്‍ശിപ്പിക്കണം.
ډ ചെയ്യേണ്ടവ/ ചെയ്യരുതാത്തവ എന്നിവ നിര്‍ദ്ദേശങ്ങളായി കാണത്തക്ക വിധം പ്രധാനയിടങ്ങളില്‍ സ്ഥാപിക്കണം.
ډ പരീക്ഷ കേന്ദ്രത്തിന് ഒരു ഗേറ്റ് മാത്രം പ്രവേശന കവാടമായി ഉറപ്പിക്കുക. താപ പരിശോധന സംവിധാനം, സാനിട്ടൈസര്‍ സൗകര്യം എന്നിവ കവാടത്തിലുറപ്പാക്കുക.
വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്
ډ ക്വാറന്‍റൈന്‍/ ഹോട്ട്സ്പോട്ട്/കണ്ടയ്ന്‍മെന്‍റ് സംബന്ധിച്ച് നിങ്ങളുടെ വിവരങ്ങള്‍ അതാത് പരീക്ഷാകേന്ദ്രത്തില്‍ മുന്‍കൂട്ടി അറിയിക്കണം.
ډ രക്ഷാകര്‍ത്താക്കളില്‍ ഒരാള്‍ അനുഗമിച്ചാല്‍ മതിയാകും, രക്ഷാകര്‍ത്താക്കള്‍ പുറത്ത് അവനവന്‍റെ വാഹനത്തിലോ/തിരക്കുണ്ടാക്കാതെ സൗകര്യപൂര്‍വ്വം കാത്തിരിക്കാന്‍ ആവശ്യപ്പെടാം.
ډ നിരീക്ഷത്തിലുള്ള കുട്ടികള്‍ രോഗലക്ഷണങ്ങളുള്ളവര്‍ തുടങ്ങിയവര്‍ നിര്‍ദ്ദിഷ്ട ക്ലാസുകളില്‍ മറ്റുള്ളവരുമായി ഒരു സമ്പര്‍ക്കത്തിനുമിടയില്ലാതെ പരീക്ഷയെഴുതി അവരവരുടെ വീട്ടീലേക്കോ/നീരിക്ഷണ സ്ഥാപനത്തിലേക്കോ മടങ്ങേണ്ടതാണ്.
ډ ലഘുരോഗലക്ഷണങ്ങള്‍ അന്നേദിവസം താപപരിശോധനയില്‍ തിരിച്ചറിഞ്ഞാല്‍ ദിശയിലോ ആരോഗ്യപ്രവര്‍ത്തകരെയോ പരീക്ഷ കഴിഞ്ഞ് അറിയിക്കേണ്ടതാണ്.
ډ കൂട്ടംകൂടല്‍, സൗഹൃദവര്‍ത്തമാനങ്ങള്‍, പരീക്ഷാനന്തര ചര്‍ച്ചകള്‍ എന്നിവയ്ക്കുള്ള സാഹചര്യമുണ്ടാക്കരുത്.
ډ എപ്പോഴും ആരുമായും 2 മീറ്റര്‍ അകലം ഉറപ്പാക്കുക.
ډ ത്രീ ലയര്‍ മാസ്ക് മൂക്കും വായും മൂടും വിധം കൃത്യമായി ധരിക്കുക.
ډ പരീക്ഷാകേന്ദ്രത്തില്‍ കയറുന്നതിനുമുന്‍പും മടങ്ങുമ്പോഴും കൈകള്‍ അണു വിമുക്തമാക്കുക.
ډ പരീക്ഷാ ഹാളില്‍ നല്‍കിയിരിക്കുന്ന സാനിട്ടൈസര്‍ ഹാളില്‍ കയറുന്നതിനു മുന്‍പും ശേഷവും ഉപയോഗിക്കുക
ډ പുതിയ മാസ്ക് ധരിക്കുന്നതിനു മുന്‍പ് സാനിട്ടൈസര്‍ കൈകളില്‍ പുരട്ടുക.
ډ ധരിച്ചിരുന്ന മാസ്ക് സുരക്ഷിതമായി സൂക്ഷിക്കുക. അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക.
ډ ഇടയ്ക്കിടെ മുഖത്ത് സ്പര്‍ശിക്കാതിരിക്കുക.
ډ പേന, കാല്‍ക്കുലേറ്റര്‍ തുടങ്ങി ഒന്നും കൊണ്ടുപോകേണ്ടതില്ല.
ډ കുടിവെള്ളം കരുതുക. പങ്കിടാന്‍ പാടില്ല.
ډ ഉത്തരക്കടലാസ് നിര്‍ദ്ദിഷ്ട പ്ലാസ്റ്റിക് കവറില്‍ നിക്ഷേപിക്കുക.
ഇന്‍വിജിലേറ്റര്‍സ് ശ്രദ്ധിക്കുക
ډ 3 ലയര്‍ മാസ്കും ഗ്ലൗവുകളും ധരിക്കുക
ډ ഗ്ലൗവ്സ് ധരിക്കുന്നതിനു മുന്‍പും ശേഷവും സാനിട്ടൈസര്‍ ഉപയോഗിക്കണം.
ډ ഇടയ്ക്കിടെ ഗ്ലൗവിനു പുറത്തും സാനിട്ടൈസര്‍ പുരട്ടാവുന്നതാണ്.
ډ പരീക്ഷാര്‍ത്ഥികളുമായി സാമൂഹിക അകലം ഉറപ്പാക്കി മാത്രമിടപെടുക.
ډ ചോദ്യപേപ്പര്‍ നല്‍കുന്നതിനു മുന്‍പും ഹാന്‍ഡ് സാനിട്ടൈസര്‍ ഉപയോഗിക്കുക
ډ ക്ലാസിലെ വായു സഞ്ചാരം, ഫാനുകള്‍ ഓണ്‍ ചെയ്തിട്ടുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതാണ്.
ډ നിര്‍ദ്ദിഷ്ട പ്ലാസ്റ്റിക് ബാഗില്‍ ഉത്തരക്കടലാസ് നിക്ഷേപിച്ച് കഴിഞ്ഞ് കവര്‍ കെട്ടുമ്പോഴും കൈകളുടെ ശുചിത്വം ഉറപ്പാക്കുക.
ډ സി.സി.റ്റി.വി സൗകര്യമുള്ള ഹാളിലാണെങ്കില്‍ ക്ലാസിനുള്ളിലെ നിരീക്ഷണ സമയം ക്രമീകരിക്കാവുന്നതാണ്.
ډ ഗ്ലൗസുകള്‍ സുരക്ഷിതമായി ഊരിമാറ്റി കൃത്യമായി സംസ്ക്കരിക്കാന്‍ ശ്രദ്ധിക്കുക.
- Log in to post comments