Post Category
ജില്ലാ ആസൂത്രണ സമിതി യോഗം 11ന്
ആലപ്പുഴ: ജില്ലാ ആസൂത്രണ സമിതിയുടെ യോഗം സെപ്റ്റംബർ 11ന് രാവിലെ 11 മണിക്ക് ഓൺലൈനായി തീരുമെന്ന് ആസൂത്രണ സമിതി ചെയർമാൻ അറിയിച്ചു. നിലാവ്, ടേക്ക് എ ബ്രേക്ക് എന്നീ പദ്ധതികൾക്കായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ 2020-21 വാർഷിക പദ്ധതി ഭേദഗതി ചെയ്യണമെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്. ഇതിന് സമർപ്പിച്ചിരിക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതിക്ക് അംഗീകാരം നൽകുന്നതിനാണ് യോഗം ചേരുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് ഓൺലൈനായി യോഗം ചേരുന്നത്.
date
- Log in to post comments