Post Category
പെരിങ്ങലിപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി
ആലപ്പുഴ: പെരിങ്ങലിപ്പുറം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം സജി ചെറിയാൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എ യുടെ 2020-2021ലെ ആസ്തിവികസന പദ്ധതി പ്രകാരം 30 ലക്ഷം രൂപ വിനിയോഗിച്ചാണ് അത്യാധുനിക സൗകര്യങ്ങളോട് കൂടിയ പുതിയ കെട്ടിടം നിർമ്മിക്കുന്നത്.
കിടത്തി ചികിത്സാ സൗകര്യവും അത്യാധുനിക ചികത്സ സംവിധാനങ്ങളും ആശുപത്രിയിൽ വരുന്നതോടെ സമീപ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ആശ്വാസമാകും. നൂറ് ദിവസങ്ങൾ കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്.
ബുധനൂർ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി. വിശ്വംഭരപണിക്കർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുഷ്പലത മധു, ജില്ലാ പഞ്ചായത്ത് അംഗം വി. വേണു, ഡോ. ഷീജ ഷാജി തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
date
- Log in to post comments