Skip to main content

മാനേജര്‍-കം-റസിഡന്റ് ട്യൂട്ടര്‍; കരാര്‍ നിയമനം

കൊച്ചി: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന മലയാറ്റൂര്‍, ഏഴിക്കര എന്നിവിടങ്ങളിലെ  ആണ്‍കുട്ടികളുടെ ഗവ:പ്രീമെട്രിക് ഹോസ്റ്റലുകളിലും പെരുമ്പാവൂര്‍, പറവൂര്‍, മൂവാറ്റുപുഴ എന്നിവിടങ്ങളിലുളള പെണ്‍കുട്ടികളുടെ ഗവ:പ്രീമെട്രിക് ഹോസ്റ്റലുകളിലും മാനേജര്‍-കം-റസിഡന്റ് ട്യൂട്ടര്‍മാതെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ബിരുദവും, ബി.എഡും ഉളള പട്ടികജാതിയില്‍പ്പെട്ട ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവൃത്തി സമയം വൈകിട്ട് നാലു മുതല്‍ രാവിലെ എട്ടു വരെയും, പ്രതിമാസ ഹോണറേറിയം 12,000 രൂപയും ആയിരിക്കും.

വെളളക്കടലാസില്‍ തയാറാക്കിയ അപേക്ഷയും ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അപേക്ഷകര്‍ ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നവംബര്‍ 17-ന് രാവിലെ 10-ന് കൂടിക്കാഴ്ചയ്ക്ക് നേരിട്ട് ഹാജരാകണം.

പ്രായപരിധി 2017 ജനുവരി 17-ന് 40 വയസ് അധികരിക്കരുത്. ആണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ പുരുഷ ജീവനക്കാരെയും പെണ്‍കുട്ടികളുടെ ഹോസ്റ്റലുകളില്‍ സ്ത്രീ ജീവനക്കാരെയും ആണ് നിയമിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ പട്ടികജാതി വികസന ഓഫീസുമായോ, ഫോണ്‍ 0484-2422256. ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായോ ബന്ധപ്പെടാം.

date