Post Category
വനിതകള്‍ക്ക് സ്വയംതൊഴില്‍ വായ്പ
സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്‍ നിശ്ചിത വരുമാന പരിധിയിലുള്ള ന്യൂനപക്ഷ, ഹിന്ദു പിന്നാക്ക, മുന്നാക്ക, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട തൊഴില്‍രഹിതരായ സ്ത്രീകള്‍ക്ക് സ്വയം തൊഴിലിന് ജാമ്യവ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ നല്‍കുന്നു. പ്രായപരിധി 18 നും 55 നും മധ്യേ. വായ്പയ്ക്ക് അപേക്ഷിക്കുന്നവര്‍ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ നല്‍കേണ്ടതാണ്. www.kswdc.org ല്‍ നിന്നും അപേക്ഷ ഫോറം പൂരിപ്പിച്ച് ആവശ്യമായ രേഖകളോടുകൂടി വനിത വികസന കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസില്‍ സമര്‍പ്പിക്കണമെന്ന് മേഖലാ മാനെജര്‍ അറിയിച്ചു. ഫോണ്‍ 0491 2544090.
date
- Log in to post comments