നാലു റോഡുകളുടെ ഉദ്ഘാടനം മന്ത്രി ജി. സുധാകരന്‍ നിര്‍വഹിക്കും
നബാര്‍ഡ് വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന കാണക്കാരി-തോട്ടുവ റോഡിന്‍റെ നിര്‍മാണോദ്ഘാടനവും സംസ്ഥാന സര്‍ക്കാരിന്‍റെ വികസന ഫണ്ട് ഉപയോഗിച്ച് നിര്‍മാണം പൂര്‍ത്തീകരിച്ച പാറോലിക്കല്‍-മുട്ടപ്പള്ളി, ആനമല-കുറുമുള്ളൂര്‍, കാണക്കാരി-വെമ്പിള്ളി, വെമ്പിള്ളി -വയലാ റോഡുകളുടെ ഉദ്ഘാടനവും ഇന്ന് (സെപ്റ്റംബര്‍ ഒന്‍പത്) നടക്കും. രാവിലെ 10.30ന് കാണക്കാരി പഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഉദ്ഘാടനം നിര്‍വഹിക്കുക.
മോന്‍സ് ജോസഫ് എം.എല്‍.എ അധ്യക്ഷത വഹിക്കും. തോമസ് ചാഴികാടന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.സി. കുര്യന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയരമാന്‍ സഖറിയാസ് കുതിരവേലി, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കടുക്കും. പൊതുമരാമത്ത് വകുപ്പ് റോഡ്സ് വിഭാഗം എക്സിക്യുട്ടീവ് എന്‍ജിനീയര്‍ പി. ശ്രീലേഖ റിപ്പോര്‍ട്ട് അവതരിപ്പിക്കും
- Log in to post comments