Skip to main content

കമ്പ്യൂട്ടർ കോഴ്സുകള്‍

 

സംസ്ഥാന സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെൻ്റർ ഫോർ
സയൻസ് ആൻ്റ് ടെക്നോജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ കമ്പ്യൂട്ടർ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.

ഡിഗ്രി വിജയിച്ചവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ആപ്ലിക്കേഷൻസ്, പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ സോഫ്റ്റ് വെയർ, എസ്.എസ്.എൽ.സി വിജയിച്ചവര്‍ക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ, ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

എസ്.സി, എസ്.ടി, ഒ.ഇ.സി വിഭാഗത്തിൽപ്പെട്ട വിദ്യാർഥകൾക്ക് ഫീസ് സൗജന്യമാണ്. കൂടുതൽ വിവരങ്ങൾ www.lbscenter.kerala.gov.in എന്ന വെബ് സൈറ്റിലും 9495850898 എന്ന ഫോൺ നമ്പരിലും ലഭിക്കും.

date