Skip to main content

വയോജനങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ വേദി ഒരുക്കും

ലോക വയോജന ദിനത്തോടനുബന്ധിച്ച് വയോജനങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കാൻ ജില്ലാ മെഡിക്കൽ ഓഫീസ് വേദിയൊരുക്കും. 'ഒരുവട്ടം കൂടിയെൻ ഓർമ്മകൾ' എന്ന പേരിൽ നടത്തുന്ന പരുപാടിയിലേക്ക് കോവിഡ് കാലത്തെ അനുഭവക്കുറിപ്പുകൾ, കവിത, കഥ, പാട്ട്, പാചക കുറിപ്പുകൾ തുടങ്ങി മറ്റു കഴിവുകളും രചനയായോ വീഡിയോ രൂപത്തിലോ അയക്കാവുന്നതാണ്. രചനകൾ ഒരു പേജിൽ കവിയാതെയും വീഡിയോകൾ രണ്ട് മിനിറ്റിൽ കൂടാത്തതും ആയിരിക്കണം. രചനകളോ വീഡിയോകളോ അയക്കുന്നവർ പേര്, വയസ്സ്, പൂർണ്ണമായ വിലാസം, ഫോൺ നമ്പർ എന്നിവ സഹിതം സെപ്റ്റംബർ 23-നകം iecthrissur@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അയക്കേണ്ടതാണ്. പങ്കെടുക്കുന്നവർ 60 വയസ്സിന് മുകളിൽ ഉള്ളവരായിരിക്കണം. മികച്ച സൃഷ്ടികൾ ലോകവയോജന ദിനമായ ഒക്ടോബർ - 1ന് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസിന്റെ ഫേസ്ബുക്ക് പേജിൽ പ്രസിദ്ധീകരിക്കും. കൂടുതൽ അന്വേഷണങ്ങൾക്ക് 9447919179, 9995214040 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.  

 

date